മടങ്ങി വരവ് ശക്തമാക്കാനൊരുങ്ങി നോർവിച്, സിറ്റി താരത്തെ സ്വന്തമാക്കി

- Advertisement -

പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ ലഭിച്ച നോർവിച് സിറ്റി തങ്ങളുടെ ആദ്യ സൈനിംഗ് പൂർത്തിയാക്കി. മാഞ്ചസ്റ്റർ സിറ്റി താരം പാട്രിക് റോബെർട്സിനെ ഒരു സീസൺ ലോൺ അടിസ്ഥാനത്തിലാണ് അവർ ടീമിൽ എത്തിച്ചത്.

22 വയസുകാരനായ താരം വിങ്ങറാണ്. കഴിഞ്ഞ സീസണിൽ സ്പാനിഷ് ക്ലബ്ബ് ജിറോണയിൽ ലോണിൽ കളിച്ച താരം 2014 ലാണ് സിറ്റിയിൽ എത്തുന്നത്. പിന്നീട് സെൽറ്റിക്കിൽ മൂന്ന് വർഷവും താരം കളിച്ചിട്ടുണ്ട്. ഫുൾഹാമിലൂടെയാണ് താരം സീനിയർ കരിയർ ആരംഭിക്കുന്നത്. ഇംഗ്ലണ്ട് അണ്ടർ 20, അണ്ടർ 19, അണ്ടർ 17 ടീമുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

Advertisement