ഒരു വർഷത്തെ ഇടവേളക്ക് ശേഷം നോർവിച്ച് സിറ്റി വീണ്ടും പ്രീമിയർ ലീഗിൽ

Norwich City Premier League Team
Photo: Twitter/@NorwichCityFC

ഒരു വർഷത്തെ ഇടവേളക്ക് ശേഷം നോർവിച്ച് സിറ്റി വീണ്ടും പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തി. ചാമ്പ്യൻഷിപ്പിൽ 5 മത്സരങ്ങൾ ബാക്കി നിൽക്കെയാണ് നോർവിച്ച് സിറ്റി പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയത്. നോർവിച്ച് സിറ്റിയുടെ എതിരാളികളായ ബ്രെന്റഫോർഡും സ്വാൻസി സിറ്റിയും ഇന്ന് ജയിക്കാതിരുന്നതോടെയാണ് നോർവിച്ച് സിറ്റിയുടെ പ്രീമിയർ ലീഗിലേക്കുള്ള മടങ്ങി വരവ് ഉറപ്പായത്.

കഴിഞ്ഞ തവണ പ്രീമിയർ ലീഗിൽ നിന്ന് തരം താഴ്ത്ത പെട്ട നോർവിച്ച് സിറ്റി പരിശീലകനായ ഡാനിയൽ ഫാർകെയിൽ വിശ്വാസം അർപ്പിക്കുകയും പരിശീലകൻ തൊട്ടടുത്ത വർഷം തന്നെ നോർവിച്ച് സിറ്റിയെ പ്രീമിയർ ലീഗിലേക്ക് തിരികെ എത്തിക്കുകയായിരുന്നു. ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തുമുള്ള ടീമുകളാണ് പ്രീമിയർ ലീഗിലേക്ക് നേരിട്ട് യോഗ്യത നേടുക. നിലവിൽ 90 പോയിന്റുമായി നോർവിച്ച് സിറ്റി തന്നെയാണ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്ത്.

Previous articleചാമ്പ്യന്‍മാരായ കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി കെഎസ്ഇബി സെമിഫൈനലില്‍
Next articleരോഹിത്തിന്റെ തകര്‍പ്പന്‍ തുടക്കത്തിന് ശേഷം ഇഴഞ്ഞ് നീങ്ങിയ മുംബൈ സ്കോറിന് മാന്യത പകര്‍ന്ന് പൊള്ളാര്‍ഡ്