തിരിച്ചുവരവ് തുടർന്ന് ബേൺലി, നോർവിച് പ്രീമിയർ ലീഗിന് പുറത്ത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് നോർവിച് സിറ്റി വീണ്ടും പുറത്തായി. ആസ്റ്റൺ വില്ലയോട് അവർ ഇന്ന് തോറ്റതിന് പുറമെ വാട്ട്ഫോടിനെ ബേൺലി തോൽപിച്ചതോടെയാണ് അവർ പുറത്തായത്. ഈ സീസനിൽ 34 കളികളിൽ നിന്ന് കേവലം 21 പോയിന്റ് മാത്രമാണ് അവർക്ക് നേടാനായത്.

ഇന്നത്തെ ജയത്തോടെ പോയിന്റ് ടേബിളിൽ 16 ആം സ്ഥാനത്തേക്ക് ഉയർന്ന ബേൺലി തങ്ങളുടെ ലീഗിൽ തുടരാനുള്ള സാധ്യത സജീവമാക്കി. ഒരു ഗോളിനു പിന്നിൽ പോയ ശേഷമാണ് അവർ ജയം നേടിയത്. നോർവിച് പക്ഷെ എതിർ ഇല്ലാത്ത 2 ഗോളുകൾക്കാണ് സ്റ്റീവൻ ജെറാർഡിന്റെ ടീമിനോട് തോൽവി വഴങ്ങിയത്.