സിറ്റിയിൽ ഇടമില്ല, നോലിറ്റോ സ്പെയിനിലേക്ക് മടങ്ങി

- Advertisement -

ഒരൊറ്റ സീസൺ മാത്രം മാഞ്ചസ്റ്റർ സിറ്റിയുടെ കുപ്പായമണിഞ് നോലിറ്റോ ഇംഗ്ലണ്ട് വിട്ടു. സ്പാനിഷ് ടീമായ സെവിയ്യയാണ് താരത്തെ സ്വന്തമാക്കിയത്. ഏതാണ്ട് 7.9 മില്യൺ പൗണ്ടിന്റെ കരാറിലാണ് മാഞ്ചസ്റ്റർ സിറ്റി താരത്തെ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ അവസരമൊരുക്കിയത്.

പെപ് ഗാർഡിയോള മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ ശേഷമാണ് സ്പാനിഷ് ക്ലബ്ബായ സെൽറ്റ വിഗോയിൽ നിന്ന് നോലിറ്റോ ഇത്തിഹാദ് സ്റ്റേഡിയത്തിൽ എത്തുന്നത്. തുടക്കം ഗംഭീരമായിരുന്നെങ്കിലും പിന്നീട് തീർത്തും നിറം മങ്ങിയതോടെയാണ് പെപ് ഗാർഡിയോള നോലിറ്റോയെ കൈ വിട്ടത്. ആദ്യത്തെ 9 കളികളിൽ 5 ഗോളുകൾ നേടിയ താരം പക്ഷെ ലീറോയ്‌ സാനെയുടെ വരവോടെ ബെഞ്ചിൽ ഇരിക്കേണ്ടി വന്നു.

ഞായറാഴ്ച സെവിയ്യയിൽ മെഡിക്കൽ പൂർത്തിയാക്കിയ നോലിറ്റോ അവരുടെ പ്രീ സീസൺ ടൂറിനായി ജപ്പാനിലേക്ക് പോകുന്ന ടീമിൽ ഉണ്ടാവും. ഏതായാലും പെപ് ഗാർഡിയോളയുടെ സിറ്റി കരിയറിലെ അത്രയൊന്നും തിളക്കമില്ലാത്ത ആദ്യായമാവും നോലിറ്റോയെ വാങ്ങാൻ എടുത്ത തീരുമാനം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement