Site icon Fanport

ക്രിസ്റ്റ്യൻ നൊഗാർഡ് ബ്രെന്റ്ഫോർഡിൽ പുതിയ കരാർ ഒപ്പുവെച്ചു

Img 20220101 190826

ബ്രെന്റ്ഫോർഡിന്റെ ഡാനിഷ് ഇന്റർനാഷണൽ മിഡ്ഫീൽഡ് താരം ക്രിസ്റ്റ്യൻ നോർഗാർഡ് പുതിയ കരാറിൽ ഒപ്പുവച്ചു. 27-കാരൻ ഇപ്പോൾ 2024/25 സീസണിന്റെ അവസാനം വരെയുള്ള കരാർ ആണ് ഒപ്പുവെച്ചത്. കരാർ ഒരു വർഷത്തേക്ക് നീട്ടാനുള്ള ഓപ്‌ഷനുമുണ്ട്.

ബ്രെന്റ്ഫോർഡിന്റെ മധ്യനിരയുടെ ഹൃദയഭാഗത്താണ് ക്രിസ്റ്റ്യൻ തന്റെ മൂന്നാം സീസണിലാണ് ഇപ്പോൾ ഉള്ളത്. 2019 ലെ വേനൽക്കാലത്ത് ഇറ്റാലിയൻ ടീമായ ഫിയോറന്റീനയിൽ നിന്നാണ് താരം ബ്രെന്റ്ഫോർഡിൽ എത്തിയത്. ബ്രെന്റ്‌ഫോർഡിന്റെ ഈ സീസണിലെ 18 പ്രീമിയർ ലീഗ് ഗെയിമുകളിൽ 17ലും ക്രിസ്റ്റ്യൻ കളിച്ചിട്ടുണ്ട്, സസ്പെൻഷൻ കാരണം ഈ ആഴ്ച ആദ്യം മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരം മാത്രം നഷ്‌ടമായി. ക്രിസ്റ്റ്യൻ ബ്രെന്റ്ഫോർഡിനായി ഇതുവരെ 86 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Exit mobile version