Site icon Fanport

പ്രീമിയർ ലീഗിലേക്കില്ലെന്ന് മുൻ ചെൽസി പരിശീലകൻ

പ്രീമിയർ ലീഗിലേക്ക് തിരിച്ചുവരാൻ താല്പര്യം ഇല്ലെന്ന് ചെൽസിയുടെയും ടോട്ടൻഹാമിന്റെയും പരിശീലകനായിരുന്ന വിയ്യാസ് ബോവാസ്. നിലവിൽ ഫ്രഞ്ച് ലീഗിൽ മർസെയുടെ പരിശീലകൻ കൂടിയാണ് വിയ്യാസ് ബോവാസ്. പ്രീമിയർ ലീഗിലെ കളിയും തന്റെ ഫുട്ബോൾ ഫിലോസഫിയും തമ്മിൽ ഒരുപാട് വ്യതാസം  ഉണ്ടെന്നും അതുകൊണ്ടാണ് പ്രീമിയർ ലീഗിലേക്ക് തിരിച്ചുവരാൻ ആഗ്രഹമില്ലാത്തതെന്നും ബോവാസ് പറഞ്ഞു.

അതെ സമയം പ്രീമിയർ ലീഗ് ലോകത്തിലെ ഏറ്റവും മികച്ച ലീഗ് ആണെന്നും ഏറ്റവും മികച്ച താരങ്ങളും ക്ലബ്ബുകളും കളിക്കുന്ന ലീഗ് ആണെന്നും ബോവാസ് പറഞ്ഞു. എന്നാൽ താൻ പല തരത്തിലുള്ള ഫിലോസഫികൾ ഉള്ള ലീഗിൽ പരിശീലിപ്പിക്കാൻ ആണ് താല്പര്യം പ്രകടിപ്പിക്കുന്നതെന്നും വിയ്യാസ് ബോവാസ് പറഞ്ഞു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയെയും ടോട്ടൻഹാമിനെയും പരിശീലിപ്പിച്ച ശേഷം വിയ്യാസ് ബോവാസ് റഷ്യൻ ലീഗിൽ സെനിത് സെന്റ് പീറ്റേഴ്സ് ബർഗിനെയും ചൈനീസ് ലീഗിൽ ഷാങ്ങ്ഹായ് ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്.

Exit mobile version