Site icon Fanport

പ്രീമിയർ ലീഗിൽ പുതുതായി ആർക്കും കൊറോണ ഇല്ല

പ്രീമിയർ ലീഗ് പുനരാരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രീമിയർ ലീഗിൽ നടത്തിയ നാലാമത്തെ ടെസ്റ്റിൽ ആർക്കും കൊറോണ ഇല്ല. നേരത്തെ പ്രീമിയർ ലീഗിൽ കൊറോണ വൈറസ് പരിശോധന നടത്തിയപ്പോൾ 12 പേർക്ക് കൊറോണ പോസറ്റീവ് ആയിരുന്നു. ജൂൺ 17ന് പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ പ്രീമിയർ ലീഗിൽ കൊറോണ പോസറ്റീവ് ഇല്ലാത്തത് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന് ആശ്വാസമാണ്.

ക്ലബ്ബിന്റെ സ്റ്റാഫുകളും കളിക്കാരുമടക്കം 1130 പേരെ ടെസ്റ്റ് ചെയ്തതിലാണ് ആർക്കും കൊറോണ ഇല്ലെന്ന സ്ഥിരീകരണം വന്നത്.  അടുത്ത തിങ്കളാഴ്ചയും ചൊവ്വയും പ്രീമിയർ ലീഗിൽ അഞ്ചാം ഘട്ട ടെസ്റ്റിംഗ് നടക്കും. അതെ സമയം ഇംഗ്ലണ്ടിൽ പ്രീമിയർ ലീഗിന് താഴെയുള്ള ലീഗുകളിൽ 17 കൊറോണ പോസറ്റീവ് കേസുകൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഇതിൽ 10 എണ്ണം ചാമ്പ്യൻഷിപ്പിലും 7 എണ്ണം ലീഗ് 2വിലുമാണ്.

Exit mobile version