റഫറി

റോബർട്ട്സൺ വിഷയത്തിൽ റഫറിക്ക് എതിരെ തുടർനടപടി ഉണ്ടാവില്ല

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ, ആഴ്‌സണൽ മത്സരത്തിന് ഇടയിൽ ലിവർപൂൾ താരം ആൻഡ്രൂ റോബർട്ട്സണിനെ അസിസ്റ്റന്റ് റഫറി കൈ കൊണ്ട് ഇടിച്ച വിഷയത്തിൽ റഫറിക്ക് എതിരെ തുടർനടപടി എടുക്കണ്ട എന്നു എഫ്.എ തീരുമാനം. മത്സരത്തിന്റെ ആദ്യ പകുതി കഴിഞ്ഞ ഉടനെ ആയിരുന്നു ഈ സംഭവം നടന്നത്. തുടർന്ന് അസിസ്റ്റന്റ് റഫറി കോൺസ്റ്റന്റിൻ ഹാറ്റ്‌സിദാകിസിനെ എഫ്.എ സസ്‌പെന്റ് ചെയ്തിരുന്നു.

ഇതിനെ തുടർന്ന് നിലവിൽ അസിസ്റ്റന്റ് റഫറി റോബർട്ട്സണിനോട് മാപ്പ് പറയുകയും തന്റെ കാര്യം വ്യക്തമാക്കുകയും ചെയ്തു. താൻ റോബർട്ട്സണിനെ ഇടിക്കാൻ ഉദ്ദേശിച്ചിരുന്നില്ല എന്നു പറഞ്ഞ അദ്ദേഹം കൈ എടുക്കാൻ ആണ് ശ്രമിച്ചത് പക്ഷെ അതിനു ഇടയിൽ റോബർട്ട്സണിന്റെ മേലിൽ കൊള്ളുക ആയിരുന്നു എന്നും വ്യക്തമാക്കി. റോബർട്ട്സൺ ഇത് മനസ്സിലാക്കിയത് ആയും ആദ്ദേഹം കൂട്ടിച്ചേർത്തു. താൻ ഉടൻ മത്സരങ്ങൾ നിയന്ത്രിക്കാൻ തിരിച്ചു എത്താൻ ആഗ്രഹിക്കുന്നത് ആയും ആദ്ദേഹം വ്യക്തമാക്കി.

Exit mobile version