പ്രതീക്ഷകൾ കാത്തു, എങ്കെറ്റിയ ആഴ്സണലിൽ കരാർ പുതുക്കി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എഡ്ഡി എൻകെറ്റിയ ആഴ്സണലിൽ കരാർ പുതുക്കി. താരം ക്ലബിൽ ദീർഘകാല കരാർ ഒപ്പുവെച്ചതായി ആഴ്സണൽ അറിയിച്ചു. 2017-ൽ ആഴ്സണലിനായി അരങ്ങേറ്റം കുറിച്ചതിന് ശേഷം 92 ഫസ്റ്റ്-ടീം മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. 23 ഗോളുകൾ നേടാനും താരത്തിനായി. എഡ്ഡി 14 വയസ്സ് മുതൽ ആഴ്സണലിനൊപ്പം ഉണ്ട്.

2017 ലെ കാരബാവോ കപ്പിൽ നോർവിച്ച് സിറ്റിക്കെതിരെ രണ്ട് ഗോളുകൾ നേടി ആയിരുന്നു എങ്കിറ്റിയയുടെ ആഴ്സ അരങ്ങേറ്റം. 2020-ൽ എഫ്‌എ കപ്പും കമ്മ്യൂണിറ്റി ഷീൽഡും നേടിയ ടീമുകളിലും എഡ്ഡി ഉണ്ടായിരുന്നു. അവസാന സീസണിൽ എട്ട് ലീഗ് മത്സരങ്ങൾ സ്റ്റാർട്ട് ചെയ്തു. അഞ്ച് ഗോളുകൾ സ്‌കോർ ചെയ്യുകയും ചെയ്തു.

മുമ്പ് ആഴ്സണലിൽ 30ആം നമ്പർ ധരിച്ചിരുന്ന എഡ്ഡി അടുത്ത സീസൺ മുതൽ 14-ാം നമ്പർ ഷർട്ട് ധരിക്കും.