ഏഴായിരത്തോളം മത്സരങ്ങൾ, പതിനെട്ടായിരം ഗോളുകൾ, നൈകിന്റെ പന്ത് ഇംഗ്ലണ്ടിൽ തുടരും

നൈക് കമ്പനിയുമായുള്ള പ്രീമിയർ ലീഗിന്റെ കരാർ ആറു വർഷത്തേക്ക് കൂടെ നീട്ടി. ഇതോടെ പ്രീമിയർ ലീഗിൽ നൈക് 25 വർഷം പൂർത്തിയാക്കും എന്ന് ഉറപ്പായി. 2000 മുതൽ പ്രീമിയർ ലീഗിന്റെ ഔദ്യോഗിക പന്ത് ആയ നൈക് ആണ് ഇന്ന് വീണ്ടും ആറു വർഷത്തേക്കുള്ള കരാർ ഒപ്പിട്ടത്. നൈക് പാട്ണർഷിപ്പ് ഒപ്പിട്ട ശേഷം പ്രീമിയർ ലീഗിൽ ഇതുകരെ 6940 മത്സരങ്ങൾ നൈക് പന്ത് വെച്ച് കളിക്കുകയും 18490 ഗോളുകൾ പിറക്കുകയും ചെയ്തിട്ടുണ്ട്.

ഔദ്യോഗിക പന്തു മാത്രമല്ല പ്രീമിയർ ലീഗ് നടത്തുന്ന ഗ്രാസ് റൂട്ട് പരുപാടികളിലും മറ്റു ചടങ്ങുകളിലും കിറ്റുകൾ നൽകുന്നത് നൈക് തന്നെയാണ്. നൈകുമായി ചേർന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിന്റെ വളർച്ചയ്ക്കായി പല കാര്യങ്ങളും ചെയ്യുന്നുണ്ട്. 2001ൽ നൈക് ജിയോ മെർലിൻ എന്മ പന്തുമായായിരുന്നു നൈകിന്റെ പ്രീമിയർ ലീഗിലേക്കുള്ള വരവ്.

Exit mobile version