Picsart 24 02 17 23 47 31 069

അവസാന നിമിഷ ഗോളിൽ ന്യൂകാസിലിന് സമനില

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡ് അവസാന നിമിഷ ഗോളിലൂടെ പരാജയത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇന്ന് സെന്റ് ജെയിംസ് പാർക്കിൽ വെച്ച് ബൗണ്മതിനെ നേരിട്ട ന്യൂകാസിൽ യുണൈറ്റഡ് 2-2 എന്ന സമനില ആണ് വഴങ്ങിയത്. ഇന്ന് രണ്ടാം പകുതിയിലാണ് കളിയിലെ നാലു ഗോളുകളും വന്നത്. 51ആം മിനുട്ടിൽ സോളങ്കി ബൗന്മതിന് ലീഡ് നൽകി. ഇതിന് 58ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ഗോർദൻ മറുപടി നൽകി. സ്കോർ 1-1.

69ആം മിനുട്ടിൽ സെമന്യോയുടെ ഫിനിഷിൽ ബൗണ്മത് വീണ്ടും ലീഡെടുത്തു. സൊളങ്കിയുടെ പാസിൽ നിന്നായിരുന്നു ഈ ഗോൾ. അവസാനം 90 മിനുട്ടും കഴിഞ്ഞാണ് ന്യൂകാസിൽ സമനില ഗോൾ കണ്ടെത്തിയത്. മാറ്റ് റിച്ചിയാണ് പന്ത് വലയിൽ എത്തിച്ചത്‌. സ്കോർ 2-2.

ഈ സമനിലയോടെ ന്യൂകാസിൽ യുണൈറ്റഡ് 37 പോയിന്റുമായി ഏഴാം സ്ഥാനത്ത് നിൽക്കുകയാണ്. ബൗണ്മത് 29 പോയിന്റുമായി 13ആം സ്ഥാനത്തും നിൽക്കുന്നു.

Exit mobile version