ന്യൂകാസിലിനെ ഇപ്പോൾ തന്നെ മറ്റു ക്ലബുകൾ ഭയക്കാൻ തുടങ്ങി എന്ന് സൗദി മന്ത്രി

ന്യൂകാസിൽ യുണൈറ്റഡിനെ സൗദി ഏറ്റെടുത്തപ്പോൾ തന്നെ മറ്റു ക്ലബുകൾക്ക് ഒക്കെ ടീമിനെ ഭയമായി എന്ന് സൗദി അറേബ്യൻ ധനകാര്യ മന്ത്രി മൊഹമ്മദ് അൽ ജദാൻ അഭിപ്രായപ്പെട്ടു. ന്യൂകാസിലിനെതിരെ മറ്റു ക്ലബുകൾ ചേർന്ന് സ്പോൺസർഷിപ്പ് പാടില്ല എന്ന നിയമം കൊണ്ടു വന്നത് ഇതിന്റെ സൂചന ആണെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം ഉടമകളുടെ കമ്പബികളുമായി ക്ലബ് സ്പോൺസർഷിപ്പ് കരാറുകൾ ഒപ്പുവെക്കാൻ പാടില്ല എന്ന പ്രമേയം കഴിഞ്ഞ ആഴ്ച പ്രീമിയർ ലീഗ് ക്ലബുകൾ ചേർന്ന് പാസാക്കിയിരുന്നു. 20 ക്ലബുകളിൽ 18 ക്ലബുക്ലും ഈ നിയമത്തിന് അനുകൂലമായാണ് വോട്ട് ചെയ്തത്‌. ആകെ ന്യൂകാസിലും മാഞ്ചസ്റ്റർ സിറ്റിയുമാണ് ഈ നീക്കത്തിന് എതിരെ വോട്ട് ചെയ്തത്.

“യുകെയിലെ (പ്രീമിയർ ലീഗ്) അസോസിയേഷന്റെ സാങ്കേതികതകൾ എനിക്കറിയില്ല, പക്ഷേ ക്ലബ്ബുകൾക്കിടയിലുള്ള മത്സരത്തെക്കുറിച്ച് ആളുകൾ ആശങ്കാകുലരാണെങ്കിൽ അത് നല്ലതല്ല. ന്യൂകാസിലിനെ അവർ ഭയക്കുന്നു എന്ന സൂചനയാണ് അവർ തരുന്നത്. എന്തായാലും ഒരു വലിയ ക്ലബ് ഉയർന്നു വരുന്നത് മുഴുവൻ ഫുട്ബോൾ സമൂഹത്തിനും നല്ലതാണ്, ”അദ്ദേഹം പറഞ്ഞു.

Exit mobile version