വലിയ കളികൾ വേണ്ട, ന്യൂകാസിലിനെ പിടിച്ചുകെട്ടാനുള്ള നീക്കവുമായി പ്രീമിയർ ലീഗിലെ മറ്റു ക്ലബുകൾ

സൗദി ഉടമസ്ഥതർ ഏറ്റെടുത്ത ന്യൂകാസിലിന്റെ വലിയ ട്രാൻസ്ഫറുകളും വളർച്ചയും തടയാനുള്ള നീക്കവുമായി ഇംഗ്ലണ്ടിലെ മറ്റു ക്ലബുകൾ. ന്യൂകാസിലിനെ പുതിയ സ്പോൺസർഷിപ്പുകളിൽ നിന്ന് തടയാൻ ആയി ക്ലബ് ഉടമകൾ സ്വന്തം ക്ലബുമായി ഒരു സ്പോൺസർഷിപ്പ് ഡീലും ഒപ്പിടാൻ പാടില്ല എന്ന നിയമം ഇംഗ്ലണ്ടിലെ മറ്റു ക്ലബുകൾ കൂടിചേർന്ന് കൊണ്ടുവരികയാണ്. ഇതിനായി ക്ലബുകൾ ഒത്തുചേർന്ന് പുതിയ ബിൽ പാസാക്കി. ഇതോടെ ക്ലബ് ഉടമകൾക്ക് ഫിനാൻഷ്യൽ ഫെയർ പ്ലേയെ പെട്ടെന്ന് മറികടന്ന് കൊണ്ട് വലിയ ട്രാൻസ്ഫറുകൾ നടത്താനുള്ള സാഹചര്യം ആണ് ഇല്ലാതാവുന്നത്.

ഒരു ക്ലബിന് മൂന്ന് വർഷത്തിൽ 105 മില്യൺ പൗണ്ട് വരെ നഷ്ടം ഉണ്ടാകാം എന്നാണ് ഇപ്പോൾ പ്രീമിയർ ലീഗിലെ നിയമം. അത്തരം നഷ്ടം കാണിക്കാതിരിക്കണം എങ്കിൽ ക്ലബിനെ ന്യൂകാസിൽ ലാഭത്തിൽ എത്തിക്കേണ്ടതുണ്ട്. എന്നാൽ മാത്രമെ അവർക്ക് വലിയ തുക മുടക്കി ട്രാൻസ്ഫറുകൾ നടത്താൻ പറ്റുകയുള്ളൂ. നേരത്തെ മാഞ്ചസ്റ്റർ സിറ്റി അവരുടെ സ്റ്റേഡിയം ഉൾപ്പെടെ അവരുടെ ഉടമകളെ കൊണ്ട് തന്നെ സ്പോൺസർ കരാർ ഒപ്പുവെപ്പിച്ചു കൊണ്ട് ഫിനാൻഷ്യൽ ഫെയർ പ്ലേയെ മറികടന്നിരുന്നു. പുതിയ നീക്കത്തോടെ അത്തരം സാഹചര്യങ്ങൾ ആണ് ന്യൂകാസിലിന് ഇല്ലാതാകുന്നത്.