യൂറോപ്പിലെ ക്ഷീണം ന്യൂകാസിലിനു മേൽ തീർത്ത് ലെസ്റ്റർ സിറ്റി

20211212 213845

യൂറോപ്പ ലീഗയിൽ പരാജയപ്പെട്ട് പുറത്തായതിന്റെ ക്ഷീണം ലെസ്റ്റർ സിറ്റി ഇന്ന് ന്യൂകാസിലിന് മേൽ തീർത്തു. ഇന്ന് ലീഗിൽ ന്യൂകാസിലിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ലെസ്റ്റർ സിറ്റി തോൽപ്പിച്ചത്. തീർത്തും ലെസ്റ്ററിന്റെ ആധിപത്യമായിരുന്നു ഇന്ന് കണ്ടത്. ആദ്യ പകുതിയിൽ ഒരു പെനാൾട്ടിയിൽ നിന്ന് യൂറി ടൈലമൻസ് ആണ് ലെസ്റ്ററിന് ലീഡ് നൽകിയത്. മാഡിസൺ ആയിരുന്നു ആ ഗോൾ ഒരുക്കിയത്. രൺറ്റാം പകുതിയിൽ ഡാകയിലൂടെ ലെസ്റ്റർ ലീഡ് ഇരട്ടിയാക്കി. ഹാർവി ബാർൻസിന്റെ ഗോളിൽ നിന്ന് ഒരു ടാപിന്നിലൂടെ ആയിരുന്നു ഡാകയുടെ ഗോൾ.

81ആം മിനുട്ടിൽ ടൈലമൻസിലൂടെ ലെസ്റ്റർ മൂന്നാം ഗോൾ നേടി. ആ ഗോൾ ഒരുക്കിയതും മാഡിസൺ ആയിരുന്നു. പിന്നാലെ മാഡിസൻ തന്റെ ഗോളും നേടി. ഈ വിജയത്തോടെ ലെസ്റ്റർ 22 പോയിന്റുമായി എട്ടാം സ്ഥാനത്ത് എത്തി. ന്യൂകാസിൽ ഇപ്പോഴും 19ആം സ്ഥാനത്താണ് ഉള്ളത്.

Previous articleരണ്ട് ഗോളുകൾ നിഷേധിക്കപ്പെട്ടു, ഈസ്റ്റ് ബംഗാളൊനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില
Next articleവെസ്റ്റ് ഹാമിനു മുന്നിൽ ബസ് പാർക്ക് ചെയ്ത് ബേർൺലി