ബ്രൂസ് രാജിവെച്ചു, ന്യൂകാസിൽ യുണൈറ്റഡ് പരിശീലകനായേക്കും

സ്റ്റീവ് ബ്രൂസ് ഷെൽഫീൽഡ് വെഡ്നെസ്ഡേയുടെ പരിശീലക സ്ഥാനം രാജിവെച്ചു. ന്യൂകാസിലിലേക്ക് ബ്രൂസ് എത്തുമെന്ന അഭ്യൂഹങ്ങൾക്കിടെ ആണ് ബ്രൂസിന്റെ രാജി. റാഫാ ബെനിറ്റസിനെ പകരം പരിശീലകനായി എത്തിക്കാൻ വേണ്ടി ന്യൂകാസിൽ സ്റ്റീവ് ബ്രൂസുമായി ചർച്ചകൾ നടത്തിയിരുന്നു. ഈ രാജി ന്യൂകാസിലിലേക്ക് വരാൻ വേണ്ടിയാണെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ പറയുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരമായ സ്റ്റീവ് ബ്രൂസ് ചാമ്പ്യൻഷിപ്പ് ക്ലബായ ഷെഫീൽഡ് വെനസ്ഡേയുടെ പരിശീലകനായി ഡിസംബറിൽ മാത്രമാണ് ചുമതലയേറ്റെടുത്തത്. ലീഗിൽ പതറുകയായിരുന്ന ഷെഫീൽഡിനെ കരകയറ്റാൻ ബ്രൂസിനും ആയിരുന്നില്ല. ബ്രൂസ് ഹൾ സിറ്റി, ഷെഫീൽഡ് യുണൈറ്റഡ്‌, ആഴ്സണൽ തുടങ്ങി നിരവധി ക്ലബുകളുടെ പരിശീലകനായിട്ടുണ്ട്.

Exit mobile version