അടുത്ത സീസണിൽ പുതിയ ജേഴ്‌സി നമ്പറുകളുമായി ആഴ്‌സണൽ താരങ്ങൾ

2018-19 സീസണിലേക്കുള്ള പുതിയ ജേഴ്‌സി നമ്പറുകൾ പ്രഖ്യാപിച്ച് ആഴ്‌സണൽ. നിരവധി മാറ്റങ്ങളാണ് ജേഴ്‌സി നമ്പറുകളുടെ കാര്യത്തിൽ ആഴ്‌സണൽ വരുത്തിയിരിക്കുന്നത്. ഗോൾ കീപ്പർ പീറ്റർ ചെക്ക് ആണ് ജേഴ്‌സി നമ്പർ മാറ്റം വരുത്തിയവരിൽ പ്രമുഖൻ.  33ആം നമ്പർ ജേഴ്‌സി ഉണ്ടായിരുന്ന ചെക്ക് ഒന്നാം നമ്പർ ജേഴ്‌സിയിലേക്കാണ് തിരിച്ചെത്തിയത്. ഈ സീസണിൽ പലപ്പോഴും ക്ലബ്ബിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ സ്ഥാനം നഷ്ട്ടമായ പീറ്റർ ചെക്ക് അടുത്ത വർഷം ക്ലബ്ബിന്റെ ഒന്നാം നമ്പർ ഗോളി ആയി തുടരും എന്ന് തന്നെയാണ് ജേഴ്‌സി മാറ്റം സൂചിപ്പിക്കുന്നത്.

ട്രാൻസ്ഫർ റൂമറുകളിൽ നിറഞ്ഞു നിൽക്കുന്ന പ്രതിരോധ താരം ബെല്ലറിൻ ആണ് ജേഴ്‌സി നമ്പറിൽ മാറ്റം വരുത്തിയ മറ്റൊരു താരം. 24ആം നമ്പർ ജേഴ്‌സി അണിഞ്ഞിരുന്ന ബെല്ലറിൻ ഈ സീസണിൽ രണ്ടാം നമ്പർ ജേഴ്‌സിയവും അണിയുക. താരത്തിന്റെ ആഴ്‌സണലിൽ എത്തിയതിന് ശേഷമുള്ള നാലാമത്തെ നമ്പർ മാറ്റമാണ് ഇത്. മുൻപ് 40,39,24 നമ്പറുകൾ ഉള്ള ജേഴ്സി താരം ധരിച്ചിട്ടുണ്ട്.  ഈജിപ്ത് താരം എൽനെനിയാണ് നമ്പർ മാറ്റിയ മറ്റൊരു താരം. 35ആം നമ്പറിൽ നിന്ന് നാലാം നമ്പറിലേക്കാണ് താരം മാറിയത്.

മറ്റൊരു താരം സാക്കയും ജേഴ്സി മാറ്റിയവരിൽ ഉൾപ്പെടുന്നു. മുൻപ് 29ആം നമ്പർ ജേഴ്സി അണിഞ്ഞിരുന്ന സാക്ക ഇനി മുതൽ 34ആം നമ്പർ ജേഴ്സിയാവും അണിയുക. അടുത്ത ദിവസങ്ങളിൽ തന്നെ മുൻ പി.എസ്.ജിയുടെ കോച്ച് ഉനെ എമേറി ആഴ്‌സണൽ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആദ്യ ക്വാളിഫയറില്‍ ഹൈദ്രാബാദിനെ ബാറ്റിംഗിനയയ്ച്ച് ചെന്നൈ
Next articleസണ്‍റൈസേഴ്സിനെ കൈവിട്ട് ബാറ്റ്സ്മാന്മാര്‍, രക്ഷകനായി ബ്രാത്‍വൈറ്റ്, ഇനി ബൗളര്‍മാര്‍ കനിയണം