primus mobile
primus mobile

വീണ്ടും സർജറി, കസോളയുടെ മടങ്ങി വരവ് വൈകും

ഫുട്‌ബോളിലേക്ക് മടങ്ങി വരാനൊരുങ്ങുന്ന ആഴ്സണൽ മിഡ്ഫീൽഡർ സാന്റി കസോളക്ക് പുതിയ തിരിച്ചടി. അകിലിസിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന താരത്തിന് വീണ്ടും ഓപ്പറേഷൻ നടത്തേണ്ടി വന്നത് താരത്തിന് വൻ തിരിച്ചടിയായി. പുതിയ ഓപ്പറേഷൻ നടന്നതോടെ ഇനി എന്നാണ് താരത്തിന് കളികളത്തിലേക്ക് മടങ്ങി വരാനാവുക എന്നത് അറിഞ്ഞിട്ടില്ല.

ഏതാനും ഓപ്പറേഷനുകൾക്ക് ശേഷം ജനുവരിയിൽ കളിക്കളത്തിലേക്കു മടങ്ങി എത്താൻ തയ്യാറായി നിൽക്കെയാണ് താരത്തിന് വീണ്ടും ഓപ്പറേഷൻ വേണ്ടി വന്നത്. 32 കാരനായ സ്പാനിഷ് താരം ട്വിറ്ററിലൂടെയാണ് വിവരം പുറത്ത് വിട്ടത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് താരം അവസാനം ആഴ്സണലിനായി കളിച്ചത്. അന്ന് കസോളക്ക് ഏറ്റ പരിക്കിനെ ആർസെൻ വെങ്ങർ തന്റെ കരിയറിൽ കണ്ട ഏറ്റവും മോശം പരിക്ക് എന്നാണ് വിശേഷിപ്പിച്ചത്. ഈ ഒരു വർഷത്തിനിടെ 9 സർജറികളാണ് കസോളക്ക് കാലിൽ നടത്തേണ്ടിൻവന്നത്. നിലവിലെ സാഹചര്യത്തിൽ താരം സീസണ് അവസാനിക്കും മുൻപ് ആഴ്സണലിനായി കളിക്കാനുള്ള സാധ്യത വിരളമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial