Site icon Fanport

ലിവർപൂളിൽ വൻ കരാർ ഒപ്പുവെക്കാൻ ഒരുങ്ങി വാൻ ഡൈക്

ലോകത്തെ ഏറ്റവും മികച്ച സെന്റർ ബാക്ക് എന്ന് ഇപ്പോൾ വിശേഷിപ്പിക്കപ്പെടുന്ന ഡച്ച് താരം വർജിൽ വാൻഡൈക് ലിവർപൂളിൽ പുതിയ കരാർ ഒപ്പുവെക്കും. ആറു വർഷം നീണ്ടു നിൽക്കുന്ന കരാർ ആകും ലിവർപൂളിൽ വാൻ ഡൈക് ഒപ്പുവെക്കുക. കഴിഞ്ഞ സീസണിൽ ലിവർപൂളിനെ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ ആക്കുന്നതിൽ വലിയ പങ്കുവെച്ച താരമാണ് വാൻ ഡൈക്. ക്ലബിലെ ഏറ്റവും പ്രധാനപ്പെട്ട താരം ആയതിനാലാണ് ഇത്രയും വലിയ കരാർ ലിവർപൂൾ വാൻ ഡൈകിന് നൽകുന്നത്.

ഒന്നര വർഷം മുമ്പ് ലിവർപൂളിൽ എത്തിയ വാൻ ഡൈക് അന്ന് മുതൽ ലിവർപൂൾ ഡിഫൻസിനെ പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും നല്ല ഡിഫൻസാക്കി മാറ്റിയിരുന്നു. കഴിഞ്ഞ വർഷം പ്രീമിയർ ലീഗിൽ സിറ്റിക്ക് പിറകിൽ രണ്ടാം സ്ഥാനത്ത് എത്തിയതിൽ വാൻ ഡൈകിന് വലിയ പങ്കുണ്ട്. യുവേഫയുടെ കഴിഞ്ഞ സീസണിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട വാൻ ഡൈക് ഇനി വരുന്ന ഫിഫ ബെസ്റ്റും ബാൽൻ ഡി ഓറും നേടാനും സാധ്യതയുണ്ട്.

ഇതുവരെ ആഴ്ചയിൽ 120000£ എന്ന വേതനമായിരുന്നു വാൻ ഡൈകിന് ലഭിച്ചിരുന്നത്. പുതിയ കരാറോട് അത് 200000£ എന്ന നിലയിലേക്ക് ഉയരും.

Exit mobile version