ന്യൂ കാസിലിനെ സമനിലയിൽ തളച്ച് വാട്ഫോർഡിന് സീസണിലെ ആദ്യ പോയിന്റ്

ന്യൂ കാസിലിനെ സമനിലയിൽ തളച്ച് വാട്ഫോർഡ് സീസണിലെ തങ്ങളുടെ ആദ്യ പോയിന്റ് സ്വന്തമാക്കി. തുടക്കം മുതൽ ഒടുക്കം വരെ ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും സമനില ബേധിക്കാൻ ഇരു ടീമുകൾക്കുമായില്ല. അവസാന മിനുട്ടിൽ ന്യൂ കാസിൽ ഗോൾ കീപ്പർ ഡുബ്രോകയുടെ രക്ഷപെടുത്തൽ ആണ് തോൽ‌വിയിൽ നിന്ന് ന്യൂ കാസിലിന്റെ രക്ഷക്കെത്തിയത്.

മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ തന്നെ വാട്ഫോർഡ് മത്സരത്തിൽ മുൻപിലെത്തി. വിൽ ഹ്യുസ് ആണ് വാട്ഫോർഡിന് വേണ്ടി ഗോൾ നേടിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് ഫാബിയൻ ഷാറിലൂടെ ന്യൂ കാസിൽ സമനില പിടിച്ചു.

തുടർന്ന് രണ്ടാം പകുതിയിൽ ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ന്യൂ കാസിലിനാണ് കൂടുതൽ അവസരങ്ങൾ ലഭിച്ചത്. ഇസാക്‌ ഹെയ്ഡനും ഷാറിനും അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ നേടാൻ ന്യൂ കാസിലിനായില്ല.

Exit mobile version