Site icon Fanport

ന്യൂ കാസിലിന് സമനില

അവസാന മിനുറ്റുകളിൽ കളി മറന്നപ്പോൾ ന്യൂ കാസിലിന് സമനില. വാട്ട്ഫോർഡ് ആണ് ബെനീറ്റസിന്റെ ടീമിനെ സമനിലയിൽ തളച്ചത്. മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി. ഇന്നത്തെ പോയിന്റോടെ 28 പോയിന്റുള്ള വാട്ട്ഫോർഡ് നിലവിൽ ലീഗിൽ ഒൻപതാം സ്ഥാനത്താണ്. 18 പോയിന്റുള്ള ന്യൂകാസിൽ 15 ആം സ്ഥാനത്താണ്.

ആദ്യ പകുതിയിൽ റിച്ചിയുടെ പാസ്സിൽ നിന്ന് റോണ്ടോൻ നേടിയ ഹെഡർ ഗോളിൽ ന്യൂ കാസിൽ ലീഡ് നേടിയെങ്കിലും 82 ആം മിനുട്ടിൽ ഡലഫയുവിന്റെ പാസ്സിൽ നിന്ന് ഡീകോറെ നേടിയ ഗോളിൽ വാട്ട്ഫോർഡ് സമനില നേടുകയായിരുന്നു.

Exit mobile version