ഡബിൾ അടിച്ച് വിൽസൺ, ന്യൂ കാസിലിനോട് തോറ്റ് എവർട്ടൺ

കാലം വിൽസൺ നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ എവർട്ടണെ തോൽപ്പിച്ച് ന്യൂ കാസിൽ യുണൈറ്റഡ്. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കായിരുന്നു ന്യൂ കാസിൽ യുണൈറ്റഡ് എവർട്ടണെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ 9 മത്സരങ്ങളിൽ നിന്ന് ന്യൂ കാസിൽ യുണൈറ്റഡിന്റെ ആദ്യ ജയം കൂടിയായിരുന്നു ഇത്. തോൽവിയോടെ അഞ്ചാം സ്ഥാനത്ത് എത്താനുള്ള സുവർണാവസരമാണ് എവർട്ടൺ നഷ്ട്ടപെടുത്തിയത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ഷെൽവിയുടെ കോർണറിൽ നിന്ന് ഹെഡറിലൂടെയാണ് വിൽസൺ ആദ്യ ഗോൾ നേടിയത്. തുടർന്ന് മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ സമനില ഗോളിനായി എവർട്ടൺ ശ്രമിക്കുന്നതിനിടെയാണ് വിൽസൺ രണ്ടാമത്തെ ഗോൾ നേടി മത്സരത്തിൽ ന്യൂ കാസിലിന്റെ ജയം ഉറപ്പിച്ചത്. പ്രീമിയർ ലീഗിൽ മോശം ഫോമിൽ തുടരുന്ന ന്യൂ കാസിലിന് ആശ്വാസം നൽകുന്നതാണ് എവർട്ടനെതിരായ ജയം.