
ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ നിലനിർത്താൻ വിജയം ആവശ്യമായിരുന്ന ചെൽസിക്ക് തോൽവി. ന്യൂ കാസിൽ യൂണൈറ്റഡാണ് ചെൽസിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചത്. ചാമ്പ്യൻസ് ലീഗ് എന്ന നേരിയ പ്രതീക്ഷയുമായി ഇറങ്ങിയ ചെൽസി തുടക്കം മുതൽ പിഴക്കുന്നതാണ് കണ്ടത്. തോൽവിയോടോ ചെൽസി ലീഗിൽ അഞ്ചാം സ്ഥാനത്തായി. ഇന്നത്തെ മത്സരത്തിൽ ബ്രൈറ്റനെ തോല്പിച്ച് ലിവർപൂൾ നാലാം സ്ഥാനം ഉറപ്പിച്ചു.
ആദ്യ പകുതിയിൽ തങ്ങളുടെ ആധിപത്യം മുതലെടുത്താണ് ഗെയ്ൽ ആണ് ന്യൂ കാസിലിനു ലീഡ് നേടി കൊടുത്തത്. രണ്ടാം പകുതിയിൽ ചെൽസി പതുക്കെ മത്സരത്തിലേക്ക് തിരിച്ചുവന്നെങ്കിലും രണ്ടാമത്തെ ഗോളും നേടി ന്യൂ കാസിൽ മത്സരത്തിൽ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. ഷെൽവിയുടെ പാസിൽ നിന്ന് പെരസ് ആണ് രണ്ടാമത്തെ ഗോൾ നേടിയത്. അധികം താമസിയാതെ തന്നെ ന്യൂ കാസിൽ മൂന്നാമത്തെ ഗോളും നേടി മത്സരത്തിൽ ജയം ഉറപ്പിച്ചു. ഇത്തവണയും ഗോൾ നേടിയത് പെരസ് തന്നെയായിരുന്നു. ലെജൂണിന്റെ പാസിൽ നിന്നാണ് പെരസ് മത്സരത്തിൽ തന്റെ രണ്ടാമത്തെ ഗോൾ നേടിയത്.
ബ്രൈട്ടനെ ലിവർപൂൾ തോൽപിച്ചതോടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ അസ്തമിച്ച ചെൽസിക്ക് മത്സരത്തിൽ ജയം നേടി സീസൺ അവസാനിപ്പിക്കാനുള്ള അവസരമാണ് നഷ്ടപെട്ടത്. സീസൺ അഞ്ചാം സ്ഥാനത്ത് അവസാനിപ്പിച്ച ചെൽസി അടുത്ത വർഷത്തെ യൂറോപ്പ ലീഗിൽ മത്സരിക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial