ന്യൂ കാസ്റ്റിലിൽ കളിക്കാൻ ബെൻ സ്റ്റോക്‌സിനെ വേണമെന്ന് പരിശീലകൻ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ന്യൂ കാസ്റ്റിലിനായി പ്രതിരോധത്തിൽ കളിക്കാൻ ബെൻ സ്റ്റോക്‌സിനെ വേണമെന്ന് ന്യൂ കാസ്റ്റിൽ പരിശീലകൻ സ്റ്റീവ് ബ്രൂസ്. ഈ കഴിഞ്ഞ ആഷസ് മത്സരത്തിലെ ബെൻ സ്റ്റോക്‌സിന്റെ അമാനുഷിക പ്രകടനം തന്നെ അത്ഭുതപ്പെടുത്തി എന്നു പറഞ്ഞ സ്റ്റീവ് തന്റെ ടീമിൽ സ്റ്റോക്‌സിന് കളിക്കാം എന്നു തമാശ രൂപത്തിൽ ആവശ്യപ്പെടുകയായിരുന്നു. റാഫ ബെനിറ്റസിൽ നിന്ന് ന്യൂ കാസ്റ്റിൽ പരിശീലകനായി ഈ സീസൺ ആണ് സ്റ്റീവ് ബ്രൂസ് ന്യൂ കാസ്റ്റിൽ പരിശീലകൻ ആയി സ്ഥാനം ഏറ്റെടുക്കുന്നത്.

സ്ഥാനം ഏറ്റെടുത്തത് മുതൽ പല ക്ലബ് ആരാധകരിൽ നിന്നും ക്ലബ് ഇതിഹാസങ്ങളിൽ നിന്നും വലിയ വിമർശനങ്ങൾ ആണ് ക്ലബ് ഉടമ മൈക്ക് ആഷ്‌ലിക്ക് ഒപ്പം സ്റ്റീവ് ബ്രൂസും ഏറ്റു വാങ്ങിയത്. ആദ്യ രണ്ട് മത്സരങ്ങൾ തോറ്റ ടീം പക്ഷെ മൂന്നാം മത്സരത്തിൽ കരുത്തരായ ടോട്ടനത്തെ അവരുടെ മൈതാനത്ത് കീഴടക്കി വിമർശകരുടെ വായ അടപ്പിച്ചിരുന്നു. ടീമിലെ പ്രശ്നങ്ങൾ ഫലിതത്തിലൂടെ സൂചിപ്പിക്കുക കൂടിയായിരുന്നു സ്റ്റീവ് ബ്രൂസ്. ന്യൂ കാസ്റ്റിലെ പ്രീമിയർ ലീഗിൽ നിലനിർത്തുക എന്ന കടുത്ത കടമ്പയാണ് സ്റ്റീവ് ബ്രൂസിന് മുന്നിൽ ഇനിയുള്ളത്.

Exit mobile version