Site icon Fanport

ഗംഭീര പ്രകടനങ്ങൾക്ക് പിന്നാലെ നെറ്റോയ്ക്ക് വോൾവ്സിൽ പുതിയ കരാർ

യുവ പോർച്ചുഗീസ് താരം നെറ്റോ വോൾവ്സിൽ പുതിയ കരാർ ഒപ്പുവെച്ചു. അഞ്ചു വർഷത്തേക്കുള്ള പുതിയ കരാറിലാണ് താരം ഒപ്പുവെച്ചത്. കഴിഞ്ഞ സീസണിൽ ആയിരുന്നു നെറ്റോ വോൾവ്സിൽ എത്തിയത്. ആദ്യ സീസണിൽ തന്നെ വോൾവ്സിന്റെ പ്രധാന താരമായി നെറ്റോ മാറിയിരുന്നു. കഴിഞ്ഞ സീസണിൽ 44 മത്സരങ്ങളിൽ നെറ്റോ വോൾവ്സിനായി കളത്തിൽ ഇറങ്ങി.

പ്രീമിയർ ലീഗിലും കപ്പ് മത്സരങ്ങളിലും അടക്കം നിർണായക ഗോളുകൾ നേടാനും താരത്തനായി. മധ്യനിരയിലും ഒപ്പം വിങ്ങുകളിലും നെറ്റോ വോൾവ്സിനായി കളിക്കുന്നുണ്ട്. ഈ സീസണിൽ ഇതുവരെ വോൾവ്സ് കളിച്ച 7 മത്സരങ്ങളിലും നെറ്റോ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. ഇപ്പോൾ പോർച്ചുഗീസ് അണ്ടർ 21 ടീം അംഗവുമാണ് നെറ്റോ.

Exit mobile version