മാഞ്ചസ്റ്ററിന് തിരിച്ചടി, മാറ്റിച്ചിന് ആഴ്‌സണൽ മത്സരം നഷ്ടമാവും

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മിഡ്ഫീഡിലെ നെടും തൂൺ നെമാഞ്ച മാറ്റിച്ചിന് ആഴ്‌സണലിനെതിരായ നിർണായക മത്സരം നഷ്ടമായേക്കും. ചൊവ്വാഴ്ച വാറ്റ്ഫോഡിനെതിരെ നടന്ന മത്സരത്തിൽ മസിലിനേറ്റ പരിക്ക് മൂലം 54ആം മിനിറ്റിൽ മാറ്റിച്ചിനെ മത്സരത്തിൽ നിന്നും പിൻവലിച്ചിരുന്നു. ശനിയാഴ്ച ആഴ്സണലിനെതിരെ നടക്കുന്ന മത്സരത്തിന് മുൻപ് മാറ്റിച്ചിന് തിരിച്ചെത്താൻ കഴിയില്ല എന്ന എന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ട്രാൻസ്‌ഫർ വിൻഡോയിലാണ് ഈ മുൻ ചെൽസി താരം യുണൈറ്റഡിൽ എത്തിയത്. തുടർന്നിങ്ങോട്ട് മികച്ച പ്രകടനം കാഴ്‌ചവെച്ച ഈ സെർബിയൻ താരം പെട്ടെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലെ പ്രധാന താരമായി മാറിയത്. മാറ്റിച്ചിനെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയിരുന്നു, റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ ഡെർബിക്ക് തൊട്ടുമുന്പായെ ഈ മുൻ ചെൽസി താരത്തിന് കാലത്തിലേക്ക് തിരിച്ചെത്താൻ കഴിയു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement