ടെസ്റ്റുകൾ നെഗറ്റീവ്, മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആർക്കും കൊറോണ ഇല്ല

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാമ്പിൽ തൽക്കാലം ആശങ്ക ഒഴിഞ്ഞു. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡിലെ മുഴുവൻ താരങ്ങളെയും ഒഫീഷ്യൽസിനെയും കൊറോണ ടെസ്റ്റിന് വിധേയമാക്കിയിരുന്നു. ഫലങ്ങൾ എല്ലാം നെഗറ്റീവ് ആയത് യുണൈറ്റഡിൽ ക്യാമ്പിന് ആശ്വാസം നൽകി. ഇന്നലെ വരെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ ഒന്നിച്ച് പരിശീലനങ്ങൾ നടത്തുന്നുണ്ടായിരുന്നു.

പ്രത്യേക നിർദേശങ്ങൾ പിന്തുടർന്ന യുണൈറ്റഡ് ഇന്നലെയോടെ പരിശീലനങ്ങൾ നിർത്തിവെക്കാൻ തീരുമാനിച്ചു. ഇപ്പോൾ കൊറോണ നെഗറ്റീവ് ആണെങ്കിലും താരങ്ങൾ ഒക്കെ സെൽഫ് ക്വാരന്റീനിൽ തുടരും.

Exit mobile version