Site icon Fanport

ബാലൻ ഡി ഓർ ലഭിക്കാൻ സ്പെയിനിലേക്ക് പോവണമെന്ന് ഹസാർഡ്

തനിക്ക് ബാലൻ ഡി ഓർ ലഭിക്കാൻ വേണ്ടി സ്പെയിനിലേക്ക് പോവണമെന്ന് ചെൽസി താരം ഹസാർഡ്. അതെ സമയം താനാണ് ലോകത്തിലെ മികച്ച കളിക്കാരൻ എന്നും ഹസാർഡ് പറഞ്ഞു. ചെൽസിയിൽ നിന്ന് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ടീം മാറാൻ ഉദ്ദേശിക്കുന്നില്ലെന്നും ഹസാർഡ് വ്യക്തമാക്കി. കഴിഞ്ഞ 10 വർഷവും ബാലൻ ഡി ഓർ ജേതാക്കളായത് സ്പെയിനിൽ കളിച്ചവരായിരുന്നു.

ലോകകപ്പ് നടക്കുന്ന സമയത്ത് പുതിയ ഫുട്ബോൾ കണ്ടെത്താൻ സമയമായെന്നും പറഞ്ഞിരുന്നു. താരത്തെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് രംഗത്ത് വരുമെന്ന് വിചാരിച്ചെങ്കിലും സീസണിൽ ചെൽസിയിൽ തന്നെ തുടരാൻ തന്നെ താരം തീരുമാനിക്കുകയായിരുന്നു. ചെൽസിയിൽ മികച്ച ഫോമിലുള്ള ഹസാർഡ് 10 മത്സരങ്ങളിൽ നിന്ന് 8 ഗോളുകളും നേടിയിട്ടുണ്ട്.

ചെൽസിയിലെ പുതിയ കരാറിനെ സംബന്ധിച്ച് കഴിഞ്ഞ ദിവസം പത്രക്കാരുടെ ചോദ്യത്തിന് താരം വ്യക്തമായ മറുപടി പറഞ്ഞിരുന്നില്ല. ചെൽസിയിൽ ഹസാർഡിന് രണ്ടു വർഷത്തിൽ കുറഞ്ഞ കരാർ മാത്രമാണ് ബാക്കിയുള്ളത്.

Exit mobile version