ലിവർപൂൾ യുവ ഡിഫൻഡറിന് അഞ്ചു വർഷത്തെ കരാർ

- Advertisement -

ലിവർപൂൾ യുവതാരം നികോ വില്യംസ് പുതിയ കരാർ ഒപ്പുവെച്ചു. 19കാരനായ താരം അഞ്ചു വർഷത്തെ കരാറാണ് ഒപ്പുവെച്ചത്. ഈ കഴിഞ്ഞ സീസണിൽ ലിവർപൂളിന് വേണ്ടി സീനിയർ അരങ്ങേറ്റം നടത്തിയ ഡിഫൻഡർ ഇതിനകം 11 മത്സരങ്ങൾ ലിവർപൂളിന് വേണ്ടി കളിച്ചു കഴിഞ്ഞു. തന്റെ ആറാം വയസ്സ് മുതൽ ലിവർപൂൾ അക്കാദമിയിൽ ഉള്ള താരമാണ് വില്യംസ്. ഈ കരാർ ഒപ്പുവെച്ചതിൽ വലിയ സന്തോഷം ഉണ്ട് എന്നും പഠിച്ച് വളരാൻ ഇതുപോലൊരു മികച്ച ക്ലബ് വേറെ ഇല്ല എന്നും വില്യംസ് പറഞ്ഞു.

ഇപ്പോൾ ഓസ്ട്രിയയിൽ ലിവർപൂൾ ടീമിനൊപ്പം പ്രീസീസൺ പരിശീലനത്തിലാണ് വില്യംസ് ഉള്ളത്. ലിവർപൂളിന്റെ ക്ലബ് ലോകകപ്പ് നേടിയ സ്ക്വാഡിലും പ്രീമിയർ ലീഗ് സ്ക്വാഡിലും വില്യംസ് ഉണ്ടായിരുന്നു.

Advertisement