നഥാൻ എകെ മാഞ്ചസ്റ്റർ സിറ്റിയിലേക്ക്

- Advertisement -

ബൗൺമൗത്ത്‌ പ്രീമിയർ ലീഗിൽ നിന്ന് റെലിഗെഷൻ ആയതോടെ പ്രതിരോധ താരം നഥാൻ എകെയെ മാഞ്ചസ്റ്റർ സിറ്റിയിലേക്ക്. ഏകദേശം 41 മില്യൺ പൗണ്ട് മുടക്കിയാണ് താരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി രംഗത്തെത്തിയിരിക്കുന്നത്. ബൗൺമൗത്ത്‌ ഈ സീസണിൽ പ്രീമിയർ ലീഗിൽ നിന്ന് തരം താഴ്ന്നതോടെയാണ് താരം ക്ലബ് വിടുമെന്ന് ഉറപ്പായത്. കഴിഞ്ഞ സീസണിൽ ലിവർപൂളിന് മുൻപിൽ കിരീടം അടിയറവെക്കേണ്ടി വന്ന മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ പ്രതിരോധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് എകെയെ സ്വന്തമാക്കുന്നത്.

2017ലാണ് 25കാരനായ എകെക്ക് 20 മില്യൺ പൗണ്ട് നൽകി ബൗൺമൗത്ത്‌ ചെൽസിയിൽ നിന്ന് സ്വന്തമാക്കിയത്. പുതിയ പ്രതിരോധ താരത്തെ അന്വേഷിക്കുന്ന ചെൽസി താരത്തിനായുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു എന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും മാഞ്ചസ്റ്റർ സിറ്റി താരത്തെ സ്വന്തമാക്കാനുള്ള ശ്രമത്തിൽ മുൻപിലെത്തുകയായിരുന്നു.

Advertisement