Site icon Fanport

യൂലിയൻ നേഗ്ൽസ്മാൻ ചെൽസി പരിശീലകൻ ആവാനില്ല

അടുത്ത സീസണിൽ ചെൽസി പരിശീലകൻ ആവാനില്ലെന്നു തീരുമാനിച്ചു ജർമ്മൻ പരിശീലകൻ യൂലിയൻ നേഗ്ൽസ്മാൻ. ചെൽസിയും ആയി നടത്തിയ നിരവധി ചർച്ചകൾക്ക് ശേഷമാണ് ഈ അടുത്ത് ബയേൺ മ്യൂണിക് പുറത്താക്കിയ നേഗ്ൽസ്മാൻ ചെൽസി പരിശീലകൻ ആവാനുള്ള അവസരത്തിൽ നിന്നു പിന്മാറിയത്.

യൂലിയൻ നേഗ്ൽസ്മാൻ

ചെൽസി ഏറ്റവും ആദ്യം പരിഗണിച്ച പേരുകളിൽ ഒന്നായിരുന്ന നേഗ്ൽസ്മാൻ പക്ഷെ ചർച്ചകൾക്ക് ശേഷം ജോലി സ്വീകരിക്കേണ്ട എന്നു വക്കുക ആയിരുന്നു എന്നാണ് റിപ്പോർട്ട്. നിലവിൽ ലൂയിസ് എൻറിക്വയും ചെൽസി പരിശീലകൻ ആവില്ലെന്ന് റിപ്പോർട്ട് ഉണ്ട്. അതേസമയം മൗറീസിയോ പോച്ചറ്റീനോ, വിൻസെന്റ് കൊമ്പനി എന്നിവരും ആയി ചെൽസി ചർച്ചകൾ നടത്തുന്നുണ്ട്.

Exit mobile version