Picsart 23 08 24 23 39 04 098

പരിക്ക് ചെൽസിയെ വേട്ടയാടുന്നു, മുദ്രൈകും പുറത്ത്

ചെൽസിയുടെ പരിക്ക് ലിസ്റ്റ് നീളുകയാണ്‌. അവരുടെ ഫോർവേഡ് മൈഖൈലോ മുദ്രിക്കിന് ആണ് പുതുതായി പരിക്കേറ്റത്. പരിശീലനത്തിന് ഇടയിൽ പരിക്ക് പറ്റിയ താരം ഇന്ന് നടക്കുന്ന ലൂട്ടൺ ടൗണിനെതിരായ ചെൽസിയുടെ പ്രീമിയർ ലീഗ് പോരാട്ടത്തിൽ നിന്ന് പുറത്തായി. ഈ സീസണിൽ പരിക്കുമൂലം പുറത്താകുന്ന ചെൽസിയുടെ ഒമ്പതാമത്തെ ഫസ്റ്റ് ടീം കളിക്കാരനാണ് മുദ്രിക്.

ചെൽസി ക്യാപ്റ്റൻ റീസ് ജെയിംസ്, ബെനോയിറ്റ് ബദിയാഷിൽ, മാർക്കസ് ബെറ്റിനെല്ലി, അർമാൻഡോ ബ്രോഹ, ട്രെവോ ചലോബ, കാർണി ചുക്വുമെക്ക, വെസ്ലി ഫൊഫാന, ക്രിസ്റ്റഫർ എൻകുങ്കു എന്നിവരും പരിക്കിന്റെ പിടിയിലാണ്. ലൂട്ടൺ ടൗണിന് എതിരെ കളിക്കില്ല എങ്കിലും മുദ്രിക് പെട്ടെന്ന് തിരികെ വരും എന്ന് ചെൽസി ഹെഡ് കോച്ച് മൗറീഷ്യോ പോച്ചെറ്റിനോ പറഞ്ഞു. കഴിഞ്ഞ സീസണിൽ ഷാക്തർ ഡൊനെറ്റ്‌സ്കിൽ നിന്ന് എട്ടര വർഷത്തെ കരാറിൽ ചെൽസിയിൽ എത്തിയ മുദ്രിക്ക് ഇതുവരെ പ്രതീക്ഷിക്കപ്പെട്ട ഫോമിലേക്ക് ഉയർന്നിട്ടില്ല.

Exit mobile version