സ്വന്തം തട്ടകത്തിൽ ലീഗ് ഗോൾ വഴങ്ങാത്ത ഏക ക്ലബായി മാഞ്ചസ്റ്റർ യുണൈറ്റഡ്

- Advertisement -

യൂറോപ്പിലെ ടോപ്പ് 5 ലീഗുകളിൽ ഹോം ഗ്രൗണ്ടിൽ ഒരു ഗോൾ പോലും വഴങ്ങാത്ത ഏക ടീമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ ലീഗിലെ ശക്തമായ പോരാട്ടത്തിൽ ടോട്ടൻഹാമിനെതിരെ 1-0ന്റെ വിജയം കൂടി ആയപ്പോൾ ലീഗിലെ അഞ്ചു ഹോം മത്സരങ്ങളിലും ഗോൾ വഴങ്ങത്ത ടീമായി മാഞ്ചസ്റ്റർ യുണൈറ്റഡ്.

ലീഗിൽ ഇപ്പോൾ രണ്ടാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് 10 മത്സരങ്ങളിൽ എട്ടിലും ഗോൾ വഴങ്ങിയിട്ടില്ല. ആകെ 10 മത്സരങ്ങളിൽ നാലു ഗോളുകൾ മാത്രമാണ് വഴങ്ങിയത്. ഗോൾ കീപ്പർ ഡി ഹിയയുടെയും ഡിഫൻഡർ ജോൺസിന്റെയും മികച്ച ഫോമാണ് യുണൈറ്റഡിന്റെ ഡിഫൻസിന്റെ പ്രധാന കരുത്ത്. ഹോം മാച്ചുകളിൽ 13 ഷോട്ടുകൾ ഇതുവരെ ഡിഹിയയുടെ നേരെ‌ വന്നു എങ്കിലും 13 ഷോട്ടിനും ആ ഗ്ലോവിനെ കീഴ്പ്പെടുത്താൻ ആയില്ല.

യൂറോപ്പ് ടോപ്പ് 5 ലീഗിൽ ഏറ്റവും കുറഞ്ഞ ഗോൾ വഴങ്ങിയവരിൽ രണ്ടാമതുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ലാലിഗയിൽ ഇതുവരെ മൂന്നു ഗോളുകൾ മാത്രം വഴങ്ങിയ ബാഴ്സലോണയാണ് ഒന്നാമതുള്ളത്.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement