
പ്രീമിയർ ലീഗിൽ മാനേ സലാഹ് ഫിർമിഞൊ ത്രിമൂർത്തികൾ തിളങ്ങിയ മത്സരത്തിൽ ലിവർപൂളിന് തകര്‍പ്പൻ വിജയം. ബേൺമൗത്തിനെ ലിവർപൂളിന്റെ സ്വന്തം തട്ടകമായ ആൻഫീല്‍ഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആണ് ക്ളോപ്പും സഖ്യവും വിജയം നേടിയത്. ലിവർപൂളിന് വേണ്ടി മാനേ, സലാഹ്, ഫിർമിഞൊ എന്നിവർ ആണ് ഗോളുകൾ കണ്ടെത്തിയത്.
ഏഴാം മിനിറ്റിൽ തന്നെ സാഡിയോ മാനേ ലിവർപൂളിനു വേണ്ടി അകൗണ്ട് തുറന്നു. ഹേൻഡേഴ്സൻ നൽകിയ ക്രോസ് മാനേ തലവെചെങ്കിലും ഗോൾ കീപ്പർ ബെഗോവിച്ചിന്റെ റീബൗണ്ട് മാനേ വലയിലേക്ക് അടിച്ചു കയറ്റുകയായിരുന്നു.
ആദ്യ പകുതിയിൽ കൂടുതൽ ഗോൾ നേടാൻ കഴിയാതിരുന്ന ലിവർപൂളിന് വേണ്ടി മികച്ച ഫോമിലുള്ള സലാഹ് 69ആം മിനിറ്റിൽ വല കുലുക്കി. സീസണിലെ സലാഹിന്റെ 40ആം ഗോൾ ആയിരുന്നു ഇത്. തുടർന്ന് 90ആം മിനിറ്റിൽ ഫിർമിഞ്ഞോ കൂടെ ഗോൾ നേടി ഗോൾ പട്ടിക പൂർത്തിയാക്കുകയിരുന്നു.
ഇന്നത്തെ വിജയത്തോടെ ലിവർപൂൾ പോയിന്റ് പട്ടികയിൽ 71 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്കെത്തി. ഒരു മത്സരം കുറച്ചു കളിച്ച സപഴ്സ് ആണ് 70 പോയിന്റുമായി നാലാമത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial