പ്രീമിയർ ലീഗിൽ 500ൽ എത്തുന്ന നാലാം മാനേജറാകാൻ മോയെസ്

വെസ്റ്റ് ഹാമിന്റെ ചുമത ഏറ്റെടുത്ത ഡേവിഡ് മോയെസിന് തന്റെ പുതിയ ടീമിന്റെ ആദ്യ മത്സരത്തിൽ തന്നെ പുതിയ റെക്കോർഡ് ആകും. പ്രീമിയർ ലീഗിൽ 500 മത്സരങ്ങൾ മാനേജറായി പൂർത്തിയാക്കുന്ന നാലാമത്തെ മാനേജറാകും മോയെസ്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ സർ അലക്സ് ഫെർഗൂസൻ, ആഴ്സണൽ പരിശീലകൻ ആഴ്സൻ വെങ്ങർ, മുൻ ടോട്ടൻഹാം മാനേജർ ഹാരി റെഡ്നാപ്പ് എന്നിവരാണ് പ്രീമിയർ ലീഗിൽ 500 ക്ലബിൽ ഇപ്പോഴുള്ളത്.

നവംബർ 19ന് വാറ്റ്ഫോഡിനെതിരെയാകും മോയെസിന്റെ അഞ്ഞൂറാം മത്സരം. 499 മത്സരങ്ങൾ മാനേജ് ചെയ്ത് മോയെസ് 196 വിജയങ്ങളും 135 സമനികകളും 168 പരാജയങ്ങളുമാണ് സ്വന്തമാക്കിയിട്ടുള്ളത്. മോയെസിന്റെ ഭൂരിഭാഗം മത്സരങ്ങളും എവർട്ടൺ മാനേജറായായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനേയും കഴിഞ്ഞ സീസണിൽ സണ്ടർലാന്റിനേയും മോയെസ് പരിശീലിപ്പിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസൈനയ്ക്ക് ചൈന ഓപ്പണില്‍ വിജയത്തുടക്കം
Next articleകേരള ബ്ലാസ്റ്റേഴ്സിന്റെ കാവൽ മാലാഖമാർ