Site icon Fanport

“സോൾഷ്യാറിന് നൽകിയ സമയം മാഞ്ചസ്റ്റർ യുണൈറ്റഡ് തനിക്ക് നൽകിയില്ല”

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒലെ ഗണ്ണാർ സോൾഷ്യാർ മികവ് കാണിക്കുന്നതും തനിക്ക് അതിന് സാധിക്കാതിരിക്കാനുമുള്ള കാരണം എന്താണെന്ന് ഡേവിഡ് മോയിസ് വ്യക്തമാക്കി. സർ അലക്സ് ഫെർഗൂസൺ വിരമിച്ച ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനം ഏറ്റെടുത്ത മോയിസ് വെറും 10 മാസം കൊണ്ട് ക്ലബിൽ നിന്ന് പുറത്തായിരുന്നു. എന്നാൽ തനിക്ക് സമയം നൽകിയിരുന്നെങ്കിൽ താനും ഒലെയെ പോലെ മികവ് കാണിച്ചേനെ എന്ന് മോയിസ് പറയുന്നു.

ഒലെ ഗണ്ണാർ സോൾഷ്യാറിനും മാഞ്ചസ്റ്റർ യുണൈറ്റഡിലെ തുടക്കം വിഷമഘട്ടമായിരുന്നു. പക്ഷെ താനും ഒലെയും തമ്മിലുള്ള വ്യത്യാസം ഒലെയ്ക്ക് ആവശ്യത്തിന് സമയം ലഭിച്ചു എന്നതാണ്. മോയിസ് പറഞ്ഞു. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാൻ ഇരിക്കുകയാണ് ഇപ്പോൾ വെസ്റ്റ് ഹാം പരിശീലകനായ ഡേവിഡ് മോയിസ്.

Exit mobile version