“പ്രീമിയർ ലീഗ് കിരീടം നേടാനാവുന്നതിനുള്ള ടീം ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനുണ്ട്” – മോയ്സ്

0014dc24 500

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ ഡേവിഡ് മോയ്സ് നാളെ വെസ്റ്റ് ഹാമിനെ നയിച്ചു കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാൻ ഒരുങ്ങുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് വലിയ ടീം ആണെന്നും അവർക്ക് പ്രീമിയർ ലീഗ് കിരീടം നേടാൻ പറ്റുന്ന സ്ക്വാഡ് ഇപ്പോൾ ഉണ്ട് എന്നും മോയ്സ് പറഞ്ഞു. ഒലെ മാഞ്ചസ്റ്ററിൽ നല്ല ജോലിയാണ് ചെയ്യുന്നത് എന്നും മോയ്സ് പറഞ്ഞു.

“ഒലെയ്ക്ക് ഒരു സ്ക്വാഡ് നിർമ്മിക്കാൻ മാത്രം സമയം ക്ലബ് നൽകിയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹം ക്ലബിൽ നല്ല ജോലി ചെയ്യുന്നുവെന്നും ഞാൻ കരുതുന്നു. പ്രീമിയർ ലീഗ് വിജയിക്കാനുള്ളതിനേക്കാൾ മികവുള്ള ഒരു ടീമിനെ അദ്ദേഹത്തിന് തീർച്ചയായും ഇപ്പോൾ ലഭിച്ചിട്ടുണ്ട് ” മോയ്സ് പറഞ്ഞു.

“മാഞ്ചസ്റ്റർ എപ്പോഴും ട്രോഫികൾ നേടാൻ ശ്രമിക്കുന്നവർ ആണ്. ആ കാഴ്ചപ്പാടിൽ, അവർക്ക് മികച്ച അവസരം ഇത്തവണ ഉണ്ടെന്ന് ഞാൻ കരുതുന്നു. അവർക്ക് യുവത്വവും അനുഭവസമ്പത്തും കൂടിയുള്ള ഒരു നല്ല സ്ക്വാഡാണുള്ളത് ” അദ്ദേഹം പറഞ്ഞു.

റൊണാൾഡോ വന്നത് പ്രീമിയർ ലീഗിന് ആവേശം നൽകിയിട്ടുണ്ട് എന്നും എന്നാൽ അദ്ദേഹത്തെ നിശബ്ദനാക്കാൻ ആവുന്നതെല്ലാം ചെയ്യും എന്നും മോയ്സ് പറഞ്ഞു.

Previous article“ഡി ലിറ്റ് ഈ സീസൺ അവസാനം യുവന്റസ് വിടും”
Next articleടി20 ലോകകപ്പിന് മുൻപായി സന്നാഹമത്സരങ്ങൾ കളിക്കാൻ ഇന്ത്യ