
എവർട്ടൺ കോച്ച് സാം സാം അലരഡൈസിന് പിന്നാലെ മോയസും വെസ്റ്റ് ഹാം പരിശീലക സ്ഥാനം വിട്ടു. 6 മാസത്തെ കാലാവധിയിൽ നവംബറിൽ വെസ്റ്റ്ഹാമിലെത്തിയ മോയസ് ടീമിനെ റെലെഗേഷൻ സോണിൽ നിന്ന് രക്ഷപെടുത്തി പ്രീമിയർ ലീഗിൽ 13ആം സ്ഥാനത്ത് എത്തിയിരുന്നു. മോയസിന് വെസ്റ്റ്ഹാമിൽ രണ്ടു വർഷത്തെ കരാർ നൽകുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും പുതിയ കരാർ നൽകേണ്ടതില്ലെന്ന് വെസ്റ്റ്ഹാം ഉടമസ്ഥർ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ നവംബറിലാണ് റെലെഗേഷൻ ഭീഷണി നേരിട്ടതിനെ തുടർന്ന് സ്ലാവൻ ബിലിച്ചിനെ മാറ്റി വെസ്റ്റ് ഹാം കോച്ച് ആയി മോയസിനെ നിയമിച്ചത്. 10 ദിവസത്തിനുള്ളിൽ പുതിയ കോച്ചിനെ തീരുമാനിക്കുമെന്ന് വെസ്റ്റ് ഹാം പ്രഖ്യാപിച്ചിട്ടുണ്ട്. മോയസിനെ കൂടാതെ പരിശീലക സഹായികളായ അലൻ ഇർവിൻ, സ്റ്റുവർട് പിയേഴ്സ്, ബില്ലി മക്കിനാലെ എന്നിവരും ക്ലബ് വിട്ടിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial