ഗാർഡിയോള ഇന്ന് മോയസിനെതിരെ

- Advertisement -

പ്രീമിയർ ലീഗിൽ ഇന്ന് ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിക്ക് വെസ്റ്റ് ഹാമിനെതിരെയാണ് മത്സരം.കിരീട പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒട്ടും പിറകിലല്ലാതായതോടെ മാഞ്ചസ്റ്റർ സിറ്റിക്ക്  ഇന്ന് ജയിക്കുക എന്നത് അനിവാര്യമാണ്. ഇന്നലെ ആഴ്സണലിനെതിരെ യുണൈറ്റഡ്‌ മികച്ച ജയം സ്വന്തമാക്കിയതോടെ ഇവർ തമ്മിലുള്ള പോയിന്റ് വിത്യാസം 5 ആയി കുറഞ്ഞിരുന്നു. സമീപ കാലത്തെ മത്സരസങ്ങളിൽ തങ്ങളുടെ പതിവ് ഗോൾ എണ്ണത്തിൽ കണ്ടെത്താൻ സിറ്റിക്കാവാതെ പോയത് മുതലാക്കാനാവും ഡേവിഡ് മോയസിന്റെ ശ്രമം. സിറ്റിയുടെ സ്വന്തം മൈതാനത്താണ് മത്സരം അരങ്ങേറുക. ഇന്ന് ഇന്ത്യൻ സമയം രാത്രി 9.30 നാണ് കിക്കോഫ്.

റഹീം സ്റ്റെർലിങ് അവസാന രണ്ടു മത്സരങ്ങളിൽ രക്ഷകൻ ആയെങ്കിലും ഇന്ന് എത്രയും വേഗം വിജയം ഉറപ്പിക്കാൻ തന്നെയാവും പെപ്പിന്റെ ശ്രമം. ടീമിന്റെ മേൽ അനാവശ്യ സമ്മർദങ്ങൾ വരുന്നത് തിരക്കു പിടിച്ച ഡിസംബറിൽ ടീമിന് ഗുണം ചെയ്‌തേക്കില്ല. ഏറെ നാളായി പരിക്കിന്റെ പിടിയിൽ ഉള്ള മെൻഡിയും സ്റ്റോൻസും മാത്രമാണ് സിറ്റി നിരയിൽ ഇല്ലാതിരിക്കുക.  എവർട്ടനോട് വഴങ്ങിയ വൻ തോൽവിയുടെ ക്ഷീണം ഇന്ന് ഒരു സമനിലയെങ്കിലും പിടിച്ചാൽ വെസ്റ്റ് ഹാമിന് തീർക്കാനാവും. പക്ഷെ ചിച്ചാരിറ്റോ, സാം ബെയ്‌റോൻ എന്നിവർ കളിക്കാൻ സാധ്യതയില്ല. ഇരുവർക്കും പരിക്കാണ്‌.

ഇന്ന് ജയിക്കാനായാൽ പ്രീമിയർ ലീഗിൽ ചെൽസി കഴിഞ്ഞ സീസണിൽ കുറിച്ച തുടർച്ചയായ 13 ജയങ്ങളുടെ റെക്കോർഡിന് ഒപ്പമെത്താൻ സിറ്റിക്കാവും. 14 വിജയങ്ങളാണ് 2001-2002 ഇൽ ആഴ്സണൽ കുറിച്ചത്. നിലവിലെ ഫോമിൽ ഇരു റെക്കോർഡുകളും തിരുത്താൻ സിറ്റിക്കാവും. സിറ്റിക്കെതിരെ അവസാനം കളിച്ച നാലു കളികളും മോയസ് തോൽകുകയാണ് ചെയ്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement