മൗട്ടീനോ വോൾവ്സിൽ കരാർ പുതുക്കി

20220704 210037

വോൾവ്സിന്റെ പ്രധാന താരമായ മൗട്ടീനോ ഒരു വർഷം കൂടെ ക്ലബിൽ തുടരും. ഈ കരാറോടെ അഞ്ചു സീസൺ മൗട്ടീനോ വോൾവ്സിൽ പൂർത്തിയാക്കും എന്ന് ഉറപ്പായി. 2018ൽ ആയിരുന്നു മൗട്ടീനോ വോൾവ്സിൽ എത്തിയത്. അന്ന് മുതൽ വോൾവ്സ് ടീമിന്റെ മധ്യനിരയിലെ വിശ്വസ്ഥനായി മൗട്ടീനോ തുടർന്നു‌. ബ്രൂണോ ലാഗെ പരിശീലകനായി എത്തിയ കഴിഞ്ഞ സീസണിൽ മൗട്ടീനോ 35 മത്സരങ്ങളോളം വോൾവ്സിനായി കളിച്ചിരുന്നു.

ഇതുവരെ വോൾവ്സിനായി 176 മത്സരങ്ങൾ താരം കളിച്ചു. 35കരാനായ താരം പോർച്ചുഗലിലേക്ക് മടങ്ങി പോകും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ യൂറോപ്പിൽ തന്നെ തുടരാൻ തന്നെയാണ് മൗട്ടീനോ തീരുമാനിച്ചത്. മുമ്പ് പോർട്ടോ, മൊണാക്കോ, സ്പോർടിങ് എന്നീ ക്ലബുകൾക്കായി കളിച്ചിട്ടുള്ള താരമാണ് മൗട്ടീനീ. പോർച്ചുഗലിനായി 150ന് അടുത്ത് മത്സരങ്ങളും മൗട്ടീനോ കളിച്ചിട്ടുണ്ട്.