​മൗറീഞ്ഞോക്ക് വിലക്കും പിഴയും

0

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ജോസ് മൗറീഞ്ഞോക്ക് കഷ്ടകാലം തീരുന്നില്ല. ഏറ്റവും അവസാനമായി വന്നിരിക്കുന്നത് ഒരു മത്സരത്തിൽ ടച്ച് ലൈൻ വിലക്കും പിഴയുമാണ്. വ്യത്യസ്തമായ രണ്ട് കുറ്റങ്ങൾക്കാണ്‌ ഇംഗ്ലീഷ് ഫുട്ബോൾ അസ്സോസിയേഷൻ മൗറീഞ്ഞോക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. നേരത്തെ മൗറീഞ്ഞോ തെറ്റുകാരനാണെന്ന് എഫ്എ അച്ചടക്ക സമിതി കണ്ടെത്തിയിരുന്നു. ബേൺലിക്കെതിരായ മത്സരത്തിനിടക്ക് മാച്ച് ഓഫീഷ്യൽസിനോട് അപമര്യാദയായി പെരുമാറിയതിനാണ് മൗറീഞ്ഞോക്ക് ഒരു മത്സരത്തിൽ നിന്ന് വിലക്ക്,കൂടാതെ ലിവർപൂളിനെതിരായ മത്സരത്തിന് മുൻപ് റഫറി ആന്റണി ടൈലറിനെ കുറിച്ച് നടത്തിയ പരാമർശങ്ങൾക്ക് 50000 പൗണ്ട് പിഴയും അടക്കണം.

വിലക്ക് നേരിടുന്ന മൗറീഞ്ഞോക്ക് സ്വാൻസി സിറ്റിക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ ടീമിനൊപ്പം ചേരാനാവില്ല. 10 കളികളിൽ 15 പോയിന്റുമായി എട്ടാം സ്ഥാനം മാത്രമുള്ള യുണൈറ്റഡിന് നിർണായക മത്സരമാണ് സ്വാൻസി സിറ്റിക്കെതിരെ. കഴിഞ്ഞ വർഷവും ചെൽസി പരിശീലകനായിരിക്കെ മൗറീഞ്ഞോ സമാനമായ അച്ചടക്ക നടപടി നേരിട്ടിരുന്നു.

Leave A Reply

Your email address will not be published.