മെസ്സിക്കും റൊണാൾഡോയ്ക്കും പിറകെ മൗറീഞ്ഞോയും നികുതി വെട്ടിപ്പ് കുരുക്കിൽ

സ്പാനിഷ് തലസ്ഥാനം വിട്ട് വർഷം 4 കഴിഞ്ഞെങ്കിലും ജോസ് മൗറിഞ്ഞോക്കും സ്‌പെയിനിലെ ടാക്‌സ് കേസുകളിൽ നിന്ന് രക്ഷയില്ല. സ്‌പെയിനിൽ നിന്ന് ഉള്ള റിപ്പോർട്ടുകൾ പ്രകാരം 2011-2012 കാലയളവിൽ 3.3 മില്യൺ യൂറോയുടെ ടാക്‌സ് പോർച്ചുഗീസ് പരിശീലകൻ നടത്തിയിട്ടുണ്ടെന്നാണ് സ്പാനിഷ് പ്രോസിക്യൂട്ടന്മാർ ആരോപിക്കുന്നത്.

റയൽ മാഡ്രിഡ് പരിശീലകൻ ആയിരിക്കെ നേടിയ ശമ്പളത്തിന് പുറമെ സ്വന്തമാക്കിയ പരസ്യ കരാറുകൾ ഉൾപ്പെടെയുള്ള തുക മൗറീഞ്ഞോ തന്റെ വരുമാനത്തിൽ കാണിക്കാതെ അനധികൃതമായി ടാക്‌സ് വെട്ടിപ്പ് നടത്തി എന്നാണ് ആരോപണം. ലോകത്തിൽ തന്നെ ശമ്പളത്തിന് പുറമെ വിവിധ പരസ്യ ഏജന്സികളുമായുള്ള സഹകരണത്തിലൂടെ ഏറ്റവും വരുമാനം ഉള്ള പരിശീലകരിൽ ഒരാളാണ് നിലവിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ ജോസ് മൗറീഞ്ഞോ.

എന്നാൽ ആരോപണങ്ങളോട് മൗറിഞ്ഞോയോ അദ്ദേഹവുമായി അടുപ്പമുള്ള കേന്ദ്രങ്ങളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ബാഴ്സലോണ താരം ലയണൽ മെസ്സിയെ നികുതി വെട്ടിപ്പിനെ പേരിൽ സ്പാനിഷ് കോടതി ശിക്ഷിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ റയൽ താരം ക്രിസ്ത്യാനോ റൊണാൾഡോ 13 മില്യൺ നികുതി വെട്ടിച്ചെന്നും ആരോപണം ഉയർന്നിരുന്നു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസഹലും ജിഷ്ണുവും കോപ്പലാശാനു വേണ്ടി ബൂട്ടുകെട്ടും, ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിട്ടു
Next articleമുഹമ്മദ് സലാഹ് വീണ്ടും പ്രീമിയർ ലീഗിലേക്ക്