വരവറിയിച്ച് മൗണ്ട്, ചെൽസിക്ക് ആവേശ ജയം

na

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീ സീസൺ മത്സരത്തിൽ ചെൽസിക്ക് ആവേശ ജയം. റെഡിങ്ങിനെ 3-4 ന് മറികടന്നാണ് ചെൽസി ജയം സ്വന്തമാക്കിയത്. യുവ താരം മേസൻ മൗണ്ട് നേടിയ ഇരട്ട ഗോളുകളാണ് ചെൽസിക്ക് ജയം സമ്മാനിച്ചത്. ബാർക്ലി, കെന്നഡി എന്നിവരും ചെൽസിക്കായി ഗോളുകൾ നേടി. പരിശീലക റോളിൽ ബ്രിട്ടീഷ് മണ്ണിൽ ലംപാർഡ് നേടുന്ന ആദ്യ വിജയമാണ് ഇത്.

ആദ്യ പകുതിയിൽ റെഡിങ് ആണ് ലീഡ് നേടിയത്. ജോഷ് ബെരറ്റ് ആണ് ഗോൾ നേടിയത്. പക്ഷെ പ്രീ സീസണിൽ മികച്ച ഫോമിലുള്ള റോസ് ബാർക്ലി ചെൽസിക്ക് സമനില സമ്മാനിച്ചു. ഫ്രീ കിക്കിൽ നിന്നാണ് താരം ഗോൾ നേടിയത്. പിന്നാലെ കെന്നഡി ബോക്സിന് പുറത്ത് നിന്ന് തൊടുത്ത ഷോട്ട് എതിർ ഗോൾ കീപ്പറെ കബളിപ്പിച്ച് വലയിൽ കയറിയതോടെ ചെൽസി ലീഡ് സ്വന്തമാക്കി. പക്ഷെ രണ്ടാം പകുതിക്ക് ശേഷം മിക്കേൽ മോറിസൻ റെഡിങിനെ ഒപ്പമെത്തിച്ചു.

57 ആം മിനുട്ടിൽ മൗണ്ട് ചെൽസിയുടെ രക്ഷകനായി. മധ്യനിരയിൽ പന്ത് സ്വീകരിച്ച താരത്തിന്റെ കരുത്തുറ്റ ഷോട്ട് വലയിൽ പതിച്ചു. പിന്നീട് 3 മിനുറ്റുകൾക് ശേഷം മൌണ്ട് വീണ്ടും ഗോൾ നേടിയതോടെ ചെൽസി ജയം ഉറപ്പാക്കി. പിന്നീട് സാം ബാൾഡോക് റെഡിങിനായി മൂന്നാം ഗോൾ നേടിയെങ്കിലും സമനില ഗോൾ കണ്ടെത്താൻ അവർക്കായില്ല.