കടുത്ത നടപടിക്ക് ഒരുങ്ങി മൗറീഞ്ഞോ, എഫ് എ കപ്പ് സെമിയിൽ ചിലർക്ക് സ്ഥാനം ഉണ്ടാവില്ല

വെസ്റ്റ് ബ്രോമിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്ക് പരിശീലകൻ ജോസ് മൗറീഞ്ഞോയുടെ ശിക്ഷ നടപടി. എഫ് എ കപ്പ് സെമി ഫൈനലിൽ ടോട്ടൻഹാമിനെ നേരിടാൻ ഒരുങ്ങുന്ന മൗറീഞ്ഞോ ടീമിൽ ചിലരെ പുറത്ത് ഇരുത്തിയേക്കും.

സ്വന്തം മൈതാനമായ ഓൾഡ് ട്രാഫോഡിൽ എതിരില്ലാത്ത ഒരു ഗോളിനാണ് മൗറീഞ്ഞോയുടെ ടീം അവസാന സ്ഥാനക്കാരായ വെസ്റ്റ് ബ്രോമിനോട് തോൽവി വഴങ്ങിയത്. മത്സര ശേഷം കടുത്ത വിമർശനമാണ് മൗറീഞ്ഞോ സ്വന്തം കളികാർക്കെതിരെ നടത്തിയത്. ഇതിന്റെ തുടർ നടപടിയായി സെമിയിൽ ചില കളിക്കാർക്ക് ടീമിൽ സ്ഥാനം ഉണ്ടാവില്ല എന്ന വ്യക്തമായത് സൂചനയും മൗറീഞ്ഞോ നൽകി. സാധാരണ റോട്ടേഷൻ ആകുമോ എന്ന ചോദ്യത്തിന് മറുപടി നൽകാതിരുന്ന മൗറീഞ്ഞോ ഇത് അച്ചടക്ക നടപടിയുടെ ഭാഗമാണെന്ന് പറയാതെ പറയുകയായിരുന്നു.

നാളെ ബൗന്മൗത്തിന് എതിരെയുള്ള ലീഗ് മത്സരത്തിൽ മികച്ച പ്രകടനം നടത്തിയാൽ മാത്രമേ എഫ് എ കപ്പ് സെമിയിൽ താരങ്ങൾക്ക് സ്ഥാനം ഉണ്ടാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപരിക്ക്,മുഷ്ഫികുര്‍ ഒരു മാസത്തോളം കളത്തിനു പുറത്ത്
Next articleഫീല്‍ഡിംഗ് കോച്ച് രാജി വെച്ചതായി അറിയിച്ച് ശ്രീലങ്ക