യുണൈറ്റഡ് താരങ്ങളുടെ സമീപനം ചോദ്യം ചെയ്ത് മൗറീഞ്ഞോ

യുണൈറ്റഡ് താരങ്ങളുടെ സമീപനത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി പരിശീലകൻ ജോസ് മൗറീഞ്ഞോ രംഗത്ത്. വോൾവ്സിന് എതിരായ സമനിലക്ക് ശേഷമാണ് തന്റെ കളിക്കാരുടെ മത്സര സമീപന രീതിയെ ചോദ്യം ചെയ്ത് മൗറീഞ്ഞോ രംഗത്ത് എത്തിയത്.

തന്റെ പഴയ ശിഷ്യൻ എസ്പേരിറ്റോ സാന്റോ പരിശീലിപ്പിച്ച വോൾവ്സിന് മുൻപിൽ സ്വന്തം മൈതാനത്ത് 1-1 ന്റെ സമനില നേടാൻ മാത്രമാണ് മൗറീഞ്ഞോയുടെ ടീമിന് ആയത്. മത്സരത്തിൽ വോൾവ്സ് താരങ്ങൾ കാണിച്ച ആത്മാർത്ഥത യുണൈറ്റഡ് താരങ്ങൾ കാണിച്ചില്ല, സമീപന രീതിയാണ് മത്സരത്തിന്റെ ഫലം നിർണയിച്ചത്. യുണൈറ്റഡ് താരങ്ങൾ വോൾവ്സ് താരങ്ങൾക്ക് മത്സരത്തെ സമീപിച്ച രീതി പാഠമാക്കാവുന്നതാണ്. എന്നിങ്ങനെയുള്ള ശതമായ വിമർശനങ്ങളാണ് മൗറീഞ്ഞോ ഉയർത്തിയത്.

നിലവിൽ 10 പോയിന്റുമായി ആറാം സ്ഥാനത്താണ് യുണൈറ്റഡ്.

Exit mobile version