Site icon Fanport

ഹാരി കെയ്ൻ ഉള്ളപ്പോൾ സ്ലാട്ടന്റെ ആവശ്യമില്ല, അഭ്യൂഹങ്ങൾ തള്ളി മൗറീനോ

സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെ സ്പർസ് സൈൻ ചെയ്‌തേക്കും എന്ന അഭ്യൂഹങ്ങൾ തള്ളി പരിശീലകൻ ജോസ് മൗറീനോ. ഹാരി കെയ്നെ പോലുള്ള ഒരു ലോകോത്തര സ്‌ട്രൈക്കർ ഉള്ളപ്പോൾ സ്ലാട്ടന്റെ ആവശ്യം വരുന്നില്ല എന്നാണ് മൗറീഞ്ഞോ വ്യക്തമാക്കിയത്. സ്പർസിനൊപ്പം ഉള്ള ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

മൗറീഞ്ഞോക്ക് കീഴിൽ 2 തവണ ഇന്റർ മിലാൻ, മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമുകൾക്ക് വേണ്ടി കളിച്ച താരമാണ് ഇബ്ര. ലോസ് ആഞ്ചലസ് വിട്ട താരം ജനുവരിയിൽ ഏതെങ്കിലും യൂറോപ്യൻ ക്ലബ്ബ്മായി കരാർ ഒപ്പിട്ടേക്കും എന്നാണ് സൂചനകൾ. അപ്രതീക്ഷിതമായി മൗറീനോ സ്പർസ് പരിശീലകനായി എത്തിയതോടെയാണ് സ്ലാട്ടൻ സ്പർസുമായി കരാറിൽ എത്തിയേക്കും എന്ന അഭ്യൂഹങ്ങൾ പരന്നത്.

Exit mobile version