യുണൈറ്റഡ്‌ കരാർ പുതുക്കി മൗറീഞ്ഞോ

മാഞ്ചസ്റ്റർ യൂണൈറ്റഡുമായുള്ള കരാർ ജോസ് മൗറീഞ്ഞോ പുതുക്കി. പുതിയ കരാർ പ്രകാരം 2020 വരെ മാഞ്ചെസ്റ്ററിൽ തന്നെ തുടരും. യുണൈറ്റഡിന്റെ ചരിത്രത്തിൽ ആദ്യ സീസണിൽ തന്നെ കിരീടം നേടുന്ന പരിശീലകൻ എന്ന റെക്കോർഡ് സ്വന്തമാക്കിയ മൗറീഞ്ഞോ ഇതുവരെ ക്ലബ്ബിനൊപ്പം ലീഗ് കപ്പ്, യൂറോപ്പ ലീഗ്, കമ്യുണിറ്റി ഷീൽഡ് എന്നിവ സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്താണ് യൂണൈറ്റഡ്.

2016 ഇൽ ലൂയി വാൻ ഗാലിന്റെ പകരക്കാരനായി യൂണൈറ്റഡ് പരിശീലകനായ മൗറീഞ്ഞോ ഫെർഗൂസന്റെ  ശേഷം പ്രതിസന്ധിയിലായ യുണൈറ്റഡിനെ പഴയ പ്രതാപത്തിലേക്ക്‌ തിരിച്ചെത്തിക്കാനുള്ള ദൗത്യമാണ്. നിലവിലെ സാഹചര്യത്തിൽ ഇത്തവണ ലീഗ് കിരീടം നേടാൻ സാധ്യത ഇല്ലെങ്കിലും ഫെർഗിക്ക് ശേഷം മികച്ച സ്ഥാനത് ഫിനിഷ് ചെയ്യുക എന്നത് സാധ്യമായേക്കും. ട്രാൻസ്ഫർ മാർക്കറ്റിൽ അടക്കം മൗറീഞ്ഞോക്ക് പൂർണ്ണ പിന്തുണയാണ് ക്ലബ്ബ് നൽകുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version