‘ഞാൻ ഇപ്പോഴും ലോകത്തിലെ മികച്ച പരിശീലകരിൽ ഒരാൾ’ – മൗറീഞ്ഞോ

താൻ ഇപ്പോഴും ലോകത്തെ മികച്ച പരിശീലകരിൽ ഒരാളാണെന്ന് ജോസ് മൗറീഞ്ഞോ. പ്രീമിയർ ലീഗിൽ ബേൻലിക്ക് എതിരായ മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിലാണ് മൗറീഞ്ഞോ നയം വ്യക്തമാക്കിയത്. കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനം കരിയറിലെ മികച്ച നേട്ടങ്ങളിൽ ഒന്നാണെന്നും പോർച്ചുഗീസുകാരൻ കൂട്ടി ചേർത്തു.

‘ ഞാൻ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബ്കളിൽ ഒന്നിന്റെ പരിശീലകനാണ്, ഞാൻ ലോകത്തിലെ മികച്ച പരിശീലകരിൽ ഒരാളുമാണ്’ എന്നാണ് മൗറീഞ്ഞോ പറഞ്ഞത്. പ്രീമിയർ ലീഗിൽ തുടർച്ചയായ 2 തോൽവികളോടെ ഏറെ വിമർശനം നേരിടുന്ന മൗറീഞ്ഞോ നേരത്തെ സ്പർസിന് എതിരായ തോൽവിക്ക് ശേഷം താൻ 3 പ്രീമിയർ ലീഗ് കിരീടം നേടിയതാണെന്നും താൻ ബഹുമാനം അർഹിക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒപ്പം ലീഗ് കിരീടം നേടാൻ സാധിച്ചില്ലെങ്കിലും തന്റെ കരിയർ മികച്ചതായി തന്നെ കണക്കാക്കപ്പെടും എന്നും മൗറീഞ്ഞോ പത്ര പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Previous articleറൊണാൾഡോയില്ലാതെ പോർച്ചുഗൽ ടീം
Next articleഹോക്കിയില്‍ വനിതകള്‍ക്ക് വെള്ളി, ഫൈനലില്‍ ജപ്പാനോട് തോല്‍വി