മൗറീഞ്ഞോക്കെതിരെ അച്ചടക്ക നടപടി വന്നേക്കും

ന്യൂ കാസിൽ യൂണൈറ്റഡിനെതിരായ പ്രീമിയർ ലീഗ് ജയത്തിന് പിന്നാലെ ടിവി യിൽ മോശം പരാമർശങ്ങൾ നടത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ജോസ് മൗറീഞ്ഞോക്കെതിരെ ഫുട്‌ബോൾ അസോസിയേഷന്റെ നടപടി വന്നേക്കും. മൗറീഞ്ഞോക്കെതിരെ അസോസിയേഷൻ ചാർജ് ചെയ്തിട്ടുണ്ട്. മൗറീഞ്ഞോയുടെ മറുപടി തൃപ്തികരമല്ലെങ്കിൽ അദ്ദേഹത്തിനെതിരെ നടപടി വരും.

മത്സര ശേഷം ടി വി ക്യാമറയെ നോക്കി നടത്തിയ അശ്ലീല പരാമർശങ്ങളാണ് മൗറീഞ്ഞോയെ കുടുക്കിയത്. മത്സരത്തിൽ യുണൈറ്റഡ് 2 ഗോളുകൾക്ക് പിറകിൽ പോയ ശേഷം 3-2 ന് ജയിച്ചിരുന്നു. ലൈവ് ടെലിവിഷനിൽ നടത്തിയ പരാമർശങ്ങൾ ഏതാനും രാജ്യങ്ങളിൽ സംപ്രേഷണം ചെയ്യപ്പെട്ടിരുന്നു.

Previous articleപൊരുതി നേടിയ ജയവുമായി സൈന നെഹ്‍വാല്‍
Next articleഏഴു ഗോളുകൾക്ക് ഒടുവിൽ ഉറുഗ്വേയെ തോൽപ്പിച്ച് ജപ്പാൻ