ആരാകും പ്രീമിയർ ലീഗിലെ മികച്ച പരിശീലകൻ? നോമിനേഷനുകൾ പ്രഖ്യാപിച്ചു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിലെ മികച്ച മാനേജർ ആരെന്ന് തിരഞ്ഞെടുക്കാനുള്ള നോമിനേഷനുകൾ പ്രഖ്യാപിച്ചു. ഈ മാസം 9 ആം തിയതി വരെ ആരാധകർക്ക് മികച്ച പരിശീലകൻ ആരെന്ന് തിരഞ്ഞെടുക്കാനുള്ള വോട്ട് ചെയ്യാനാകും.

മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ്പ് ഗാർഡിയോള, ലിവർപൂൾ പരിശീലകൻ യുർഗൻ ക്ളോപ്പ്, സ്പർസ് പരിശീലകൻ മൗറീസിയോ പോചെട്ടിനോ, വോൾവ്സ് പരിശീലകൻ നൂനോ എസ്‌പെരിട്ടോ സാന്റോ എന്നിവരാണ് നോമിനേറ്റ് ചെയ്യപ്പെട്ടത്. നേരത്തെ പി എഫ് എ മികച്ച കളിക്കാരനായി ലിവർപൂൾ താരം വാൻ ഡേയ്ക്കിനെയും, യുവ താരമായി റഹീം സ്റ്റർലിങ്ങിനെയും തിരഞ്ഞെടുത്തിരുന്നു.

Exit mobile version