“റാവേൽ മൊറിസൺ പോഗ്ബയെക്കാൾ മികച്ച ടാലന്റായിരുന്നു” – റൂണി

- Advertisement -

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റാവേൾ മൊറിസൺ പോഗ്ബയെക്കാൾ വലിയ ടാലന്റ് ആയിരുന്നു എന്ന് യുണൈറ്റഡ് ഇതിഹാസം റൂണി. 2009ൽ ആയിരുന്നു പോഗ്ബയും റാവേൾ മൊറിസണും മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിൽ എത്തിയത്. ആ കാലത്തെ രണ്ട് താരങ്ങൾക്കും വലിയ ഭാവി ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തിയിരുന്നു.

പോഗ്ബയെ കുറിച്ചുള്ള വിലയിരുത്തലുകൾ ശരിയായപ്പോൾ റാവേൾ മൊറിസൺ ഒന്നും ആകാതെ ഇപ്പോഴും ക്ലബുകൾ വിട്ട് ക്ലബുകളിലേക്ക് അലയുകയാണ്. താൻ ഈ രണ്ടു താരങ്ങളും വളരുന്നത് കണ്ടതാണ് എന്ന് റൂണി പറഞ്ഞു. പോഗ്ബയെക്കാളും ലിംഗാർഡിനെക്കാളും ഒക്കെ വളരെ മുകളിൽ ആയിരുന്നു റാവേലിന്റെ ടാലന്റ് റൂണി പറയുന്നു.

ഒരിക്കൽ റാവേൽ മൊറിസൺ ട്രെയിനിങിനിടയിൽ ഒരു മിനുട്ടിൽ മൂന്ന് തവണ വിഡിചിനെ നട്മഗ് ചെയ്തിരുന്നു എന്ന് റൂണി ഓർത്ത് എടുക്കുന്നു. ഒരു പ്രൊഫഷണൽ താരത്തിന് വേണ്ട അച്ചടക്കം ഇല്ലാത്തതാണ് മൊറിസണ് വിനയായത് എന്ന് റൂണി പറഞ്ഞു. കഠിനാധ്വാനം ചെയ്തിരുന്നു എങ്കിൽ ഒരു അത്ഭുത താരമായി മൊറിസൺ മാറിയേനെ എന്നും റൂണി പറയുന്നു.

Advertisement